പികെ പഴങ്കഥയായി!! റെക്കോര്‍ഡ് ഇനി ദങ്കലിന് സ്വന്തം

0

മുംബൈ: പികെയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ദങ്കല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി. ഇന്ത്യന്‍ റെക്കോര്‍ഡാണ് പികെയില്‍ നിന്ന് ദങ്കല്‍ സ്വന്തമാക്കിയത്. വിദേശരാജ്യങ്ങളില്‍ നിന്നുളള കളക്ഷനും ചേര്‍ത്താല്‍ പികെ തന്നെയാണ് മുന്നില്‍. വരും ദിവസങ്ങളില്‍ ഈ റെക്കോര്‍ഡും മറികടന്ന് ദങ്കല്‍ മുന്നിലെത്തുമെന്ന് ഉറപ്പാണ്.

ഇന്ത്യയില്‍ നിന്ന് പികെ നേടിയത് 340.8 കോടി രൂപയാണ്. ഈ തുകയിലെത്തുവാന്‍ ദങ്കലിന് വേണ്ടിവന്നത് വെറും 17 ദിവസംമാത്രം. കഴിഞ്ഞ വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 31.79 കോടിയാണ് ദങ്കല്‍ നേടിയത്. ഞായറാഴ്ച്ചത്തെ കളക്ഷനും ചേര്‍ത്താല്‍ 345 കോടിയാണ് ദങ്കലിന്റെ കളക്ഷന്‍.

ബോളിവുഡിലെ റെക്കോര്‍ഡുകളെല്ലാം അമിറിന് സ്വന്തമാണ്. ആദ്യം നൂറ് കോടിയില്‍ എത്തിയതും (ഗജനി), 200 കോടിയിലും (3 ഇഡിയറ്റ്‌സ്), 300 കോടിയിലും കൈവച്ചത് അമിര്‍ തന്നെ. 400 കോടിയിലേക്കാണ് ദങ്കലിന്റെ യാത്ര.

Share.

Leave A Reply

Powered by Lee Info Solutions