‘ഈട’ യുടെ സെന്‍സറിങ്ങ് പൂര്‍ത്തിയായി; റിലീസ് ജനുവരിയില്‍

0

ഉത്തരമലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന ‘ഈട’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ‘U’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ‘ഈട’യുടെ രചനയും സംവിധാനവും ബി. അജിത്‌കുമാറാണ്.

ശ്രദ്ധേയനായ യുവനടന്‍ ഷെയ്ന്‍ നിഗം, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി, മലയാള സിനിമയില്‍ അടുത്ത കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അലൻസിയർ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, സുധി കോപ്പ, ബാബു അന്നൂർ, ഷെല്ലി കിഷോർ, വിജയൻ കാരന്തൂര്‍, ‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത എന്നിങ്ങനെ മികച്ച അഭിനേതാക്കളാണ് ‘ഈട’യിൽ മറ്റ് കഥാപാത്രങ്ങളാകുന്നത്.

എൽ.ജെ ഫിലിംസിന്‍റെ പുതുവർഷ സമ്മാനമായി ‘ഈട’ തീയറ്ററുകളില്‍ എത്തിക്കും.24796476_2154621618099005_2115217529020671960_n

Share.

Leave A Reply

Powered by Lee Info Solutions