ഈട പ്രണയാര്‍ദ്രമാണ്; കലര്‍പ്പില്ലാത്ത സ്നേഹംപോലെ..

0

ഈട’ കണ്ടു. കണ്ണൂര്‍ക്കാരനായതുകൊണ്ടും ഇവിടുത്തെമനഷ്യരുടെ വൈകാരികതയും അര്‍പ്പണ മനോഭാവവും സ്‌നേഹവും അറിയുന്നതുകൊണ്ടും കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് നടക്കുന്നത് എന്ന് സ്‌നേഹിതന്മാരില്‍ നിന്ന് കേട്ടതുകൊണ്ടും ഈട ആസ്വദിച്ചു. എ കെ ജി അടക്കമുളള നേതാക്കന്മാരും നായനാര്‍, കെ കരുണാകരന്‍, പിണറായി തുടങ്ങിയ മുഖ്യമന്ത്രിമാരും ഇവിടുത്
തകാരായതിനാലും കണ്ണൂരിന് കേരള ഭരണ-രാഷ്ട്രിയത്തില്‍ പ്രധാന സ്ഥാനമുണ്ട്. 

ഒരു പ്രസ്ഥാനത്തിന് അതിന്റേതായ രഹസ്യവും ഉളളറകളും ഉണ്ട്. അത് പുറത്തുകാണിക്കില്ല. കണ്ണൂരിലെ രാഷ്ട്രിയത്തിനും അതുണ്ട്.
ഒരു പ്രസ്ഥാനം നിലനില്‍ക്കുന്നതിനു കാരണം അത് ജനങ്ങളില്‍ പ്രതീക്ഷ ഉണ്ടാക്കുന്നതുകൊണ്ടാണ്. മനുഷ്യര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍ക്ക്, പരിഗണന കൊടുക്കാനും കല-സാസംക്കാരിക രംഗത്ത് ശ്രദ്ധചെലുത്തുന്നതും വിദ്യാഭ്യസത്തിന് ഈന്നല്‍ കൊടുക്കുന്നതുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടോ ആ പാര്‍ട്ടി എന്ന് ശ്രദ്ധിക്കുമ്പോഴാണ് കൈത്തെറ്റുകള്‍ മറന്നുപോവുന്നത്.
ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്തുതന്നെ മിത്രം മുസ്തഫ ദേശമംഗലം പ്രതീക്ഷ തന്നിരുന്നു. സിനിമ കണ്ടപ്പോഴും ആ സന്തുഷ്ടി നിലനിന്നു എന്നത് സന്തോഷവാനാക്കുന്നു.
മുസ്തഫയ്ക്ക് നന്ദി. 

സ്ത്രീയാണ് ഏത് ദുരന്തം സംഭവിക്കുമ്പോഴും ഇരയാവുന്നത് എന്ന സത്യവും അവള്‍ ശക്തയും (ബോള്‍ഡ്) തീരുമാനത്തിലുറച്ച് നില്‍ക്കുന്നവളും ആണ് എന്നതും ‘ഈട’ ഉറപ്പിക്കുന്നു. വലതുപക്ഷ രാഷ്ട്രിയം ഭക്തിയിലൂടെ നടത്തുന്ന അധിനിവേശങ്ങളും ഇടതു പക്ഷം ഇപ്പോഴും ആചാരാനുഷ്ഠാനങ്ങളുടെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ല (ജാതകം, ശ്രാദ്ധം) എന്നതും തുറന്നു കാട്ടുന്നുണ്ട് ഈ പടം. കണ്ണൂര്‍ ശൈലി ഇടയ്ക്കിടെയും ‘ഈട’ എന്ന വാക്ക് ഉടനീളം സൂക്ഷിച്ച് വെക്കുന്നുണ്ട് തിരകഥാകൃത്ത്. ഗാനരചനയും സംഗീതവും നന്ന്. അഭിനയത്തില്‍ ഐശ്വര്യയായി വേഷമിട്ട നിമിഷ ആനന്ദായി വന്ന ഷെയിന്‍ നിഗത്തേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചു. വലതുപക്ഷ
ത്തേക്ക് നീങ്ങാതിരിക്കാനുളള ശ്രദ്ധാപൂര്‍വ്വമായ നിലപാടാണ് സംവിധായകന്‍ അജിത് കുമാര്‍ എടുത്തിട്ടുളളതെന്ന് വ്യക്തം.
സഹിഷ്ണുതയോടെ കാണുമ്പോള്‍ കണ്ണുര്‍ക്കാരന്‍ അകാലത്തില്‍ കുത്തും വെട്ടും കൊണ്ട് മരിക്കാനുളളവനല്ല എന്ന ബോധം വരും. അത്രയും നല്‍കിയതിന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശ്ലാഘിക്കണം

ea hashim

Share.

Leave A Reply

Powered by Lee Info Solutions