8 ഗ്ലാസ്സ് വെള്ളം ദിവസവും, കാരണം ഇതാ…

0

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ തടി കുറയും എന്നത് വെറുതേ പറയുന്നതല്ല. വെറും വയറ്റില്‍ തന്നെ ഇനി നമുക്ക് വെള്ളം കുടി ശീലമാക്കാം. ചുരുങ്ങിയത്  രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കും. ഉച്ചഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കണം. ഒരു കാരണവശാലും ഭക്ഷണത്തിന് തൊട്ടു മുന്‍പോ ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിനു ശേഷമോ വെള്ളം കുടിയ്ക്കരുത്.

ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഇത് വിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്ക്കുന്ന സ്വഭാവത്തെ ഇല്ലാതാക്കുക. കാരണം ഇതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനു പകരം തൈര് സംഭാരം എന്നിവ ശീലമാക്കാം.

വിശപ്പിന് വെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ചറിയാമോ? വെള്ളം നമ്മുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. ഇത് സ്‌നാക്‌സ് കഴിയ്ക്കുന്നതിൽ  നിന്നും  വളരെ നല്ലൊരു ശീലമാണ്. തലച്ചോറിന് ഉന്‍മേഷം നല്‍കുന്നതിനും വെള്ളം വളരെ ഫലപ്രദമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ 75ശതമാനത്തിലധികം വെള്ളത്തിലാണ്. ഇത് എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും ഉന്‍മേഷത്തിലാക്കാന്‍ സഹായിക്കുന്നു.

ദിവസത്തിന്റെ ആദ്യ പകുതിയില്‍ വെള്ളം കുടിയ്ക്കുന്നത് അല്‍പം കൂട്ടാം. എന്നാല്‍ ഉച്ചയാവുമ്പോഴേക്ക് വെള്ളം കുടിയുടെ അളവ് അല്‍പാല്‍പമായി കുറച്ച് കൊണ്ട് വരാം. വെള്ളമാണെങ്കിലും കൂടുതലായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാക്കും.

Share.

Leave A Reply

Powered by Lee Info Solutions