എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് വിശദികരണവുമായി സുരഭി

0

ഒടുവില്‍ സുരഭി ആ തെറ്റ് തിരുത്തി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സുരഭിക്ക് പുലിവാലായത്. ഒരു ക്ഷേത്രസന്നിധിയില്‍ വച്ച് സുരഭിയും യുവാവും ചേര്‍ന്നുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ ജഗദ് ബികെ എന്നും എഴുതിയിരുന്നു. ഇതോടെ ആരാധകര്‍ ആരാണീ ജഗത് ബികെ എന്ന് ചര്‍ച്ചതുടങ്ങി. സുരഭി വീണ്ടും വിവാഹിതയായോ? അടുക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ജഗത്ബികെ ആരാണ്? ഇത്തരം ചോദ്യങ്ങളുമായി വലിയ ചര്‍ച്ച തന്നെ സുരഭിയുടെ പോസ്റ്റിനെ ചുറ്റിപ്പറ്റി നടന്നു.

ഒടുവില്‍ സഹികെട്ട് വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാര്‍ ആണെന്നും, അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ‘ജഗതാംബികെ’ എന്നാണ് അല്ലാതെ ‘ജഗത്ബികെ’ അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതോടെ ആളുകളുടെ സംശയവും തീര്‍ന്നു.

സുരഭിയും വിപിന്‍ സുധാകറുമായുള്ള വിവാഹമോചനം അടുത്തിടെ കോഴിക്കോട് കുടുംബകോടതിയില്‍ നടന്നിരുന്നു. പുതിയ ചിത്രം കണ്ടതോടെ സുരഭി വീണ്ടും വിവാഹിതയായോ എന്ന് ആളുകള്‍ക്ക് സംശയം തോന്നിയത് ഇതുകൊണ്ടാണ്.

Share.

Leave A Reply

Powered by Lee Info Solutions