ജിഷ്ണുവിന്റെ മരണം ; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഐജിയുടെ ഉത്തരവ്

0

തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും.തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിദു കെ സ്റ്റീഫനാണ്. ഇദ്ദേഹം അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ പുതിയ ഉദ്യോഗസ്ഥനാകും അന്വേഷണ ചുമതല.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറാണ് ഉത്തരവിട്ടത.ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions