ന്യൂസ്ഫീഡിൽ വലിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

0

തങ്ങളുടെ അൽഗോരിതം മാറ്റാനൊരുങ്ങി ഫോസ്ബുക്ക്. അടുത്തിടെ ഫേസ്ബുക്ക് ഫീഡുകളിൽ പരസ്യങ്ങളും, ബ്രാൻറുകളും, ന്യൂസ് ലിങ്കുകളും നിറയുന്നെന്നും അതിനാൽ തങ്ങൾക്ക് കുടുംബപരമായും, വ്യക്തിപരമായും ലഭിക്കേണ്ട പോസ്റ്റുകൾ കാണുന്നില്ലെന്ന് പല ഉപയോക്താക്കളും പരാതി ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്ക് പുതിയ മാറ്റങ്ങൾ വരുത്തുന്നത്.

ഇത് പ്രകാരം ന്യൂസ് ഫീഡുകളിൽ നിന്ന് പരസ്യങ്ങളും ബ്രാൻറ് പ്രമോഷനുകളും ഒഴിഞ്ഞ് നിൽക്കും. മാത്രമല്ല ഒരു ഉപയോക്താവ് സ്ഥിരമായി കാണുകയോ, അല്ലെങ്കിൽ ഇടപെടുകയോ ചെയ്യുന്ന വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളായിരിക്കും ഇനി ലഭിക്കുക.

എന്നാൽ ഓൺലൈൻ ബ്രാൻറിംഗ് നടത്തുന്നവർക്കും, മാധ്യമങ്ങൾക്കും ഇത് വലിയ തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗ് തന്നെയാണ് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വർഷത്തെ ഫേസ്ബുക്കിൻറെ ഏറ്റവും വലിയ മാറ്റം പ്രഖ്യാപിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions