കേരളത്തിലെ ഐഎസ് പഠന മാര്‍ക്കെറ്റിനു പിന്നില്‍ മെഡിക്കല്‍ എഞ്ചിനീയറിങ്ങ് രംഗത്തെ തൊഴില്‍ഇല്ലായ്മ പ്രശ്നങ്ങളോ?

0

കൂണുപോലെ പൊട്ടിമുളച്ചു വരുന്ന കേരളത്തിലെ ഐ.എ.എസ് പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെ പിന്നിലെ താത്പര്യങ്ങള്‍ ഇവിടെ വിലയിരുത്തുന്നു

കേരളത്തിലെ മാദ്ധ്യമങ്ങളും, മദ്ധ്യ വര്‍ഗ്ഗ മനോഭാവവും , ഐ ഏ എസ്സ് എന്ന് പറഞ്ഞാല്‍ വലിയ സ്ടാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ ഏ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങള്‍. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകള്‍ ഉണ്ടാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ഐ ഏ എസ്സ് കിട്ടിയാല്‍ ലോട്ടറി അടിച്ചു എന്ന രീതിയില്‍ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അര്‍ഥം

ഒരു പരീക്ഷയുടെ പേരില്‍ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാര്‍ അവര്‍ക്കുള്ള വലിയ സാദ്ധ്യതകള്‍ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവര്‍ സര്‍വജ്ഞ മിടുക്കര്‍ ആണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങള്‍ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്സും ഉള്ള പലര്‍ക്കും കിട്ടാറില്ല. അവരില്‍ പലരും വല്ലാത്ത ഒരു ധര്‍മ്മ സങ്കടത്തില്‍ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനില്‍ കൂടിയും കടന്നു പോകാറുണ്ട്.

സര്‍വീസും ഒരു നല്ല കരിയര്‍ സാധ്യത തന്നെയാണ്. സിവില്‍ സര്‍വീസ് ഭരണത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തില്‍ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകള്‍ അടുത്തറിയാന്‍ ഉള്ള അവസരങ്ങള്‍ കിട്ടുന്ന ഒന്നാണ് സിവില്‍ സര്‍വീസ്. ഇതില്‍ മിക്കവരും തീര്‍ത്തും കണ്ഫെമിസ്സ്റ്റു ആയി ഭരണത്തിന്‍റെ നാലു അരികില്‍ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങള്‍ക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയര്‍ ഓപ്ഷനെ പോലെ സിവില്‍ സര്‍വീസ് നല്ല കരിയര്‍ ഓപ്ഷന്‍ തന്നെയാണ്.

അതുകൊണ്ട് പ്രശ്നം ഐ ഏ എസ്സോ , സിവില്‍ സര്‍വ്വീസ് കരിയരോ അല്ല. പ്രശ്നം സമൂഹത്തില്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ആണ്. ഒരു സെമി-ഫ്യുടല്‍ അസ്പെയ്യരിംഗ് മിഡില്‍ ക്ലാസ് സമൂഹത്തില്‍ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഡോക്റ്റര്‍ , എന്ജീനീയര്‍ എന്നി പ്രഫഷണല്‍ ജോലികള്‍ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികള്‍ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കല്‍ കോളജും വിരലില്‍ എണ്ണാവുന്ന എന്‍ജീനീരിംഗ് കൊളജുകലുമാണ്. എന്‍റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്മിഷന്‍ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തില്‍ വലിയൊരു വാര്‍ത്ത ആയിരുന്നു ഞങ്ങളുടെ നാട്ടില്‍. പിന്നെ ആ ‘ഡോക്ട്ടരുടെ വീട്’ എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്. പക്ഷെ തോന്നൂരുകള്‍ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെല്‍ഫ്-ഫിനാന്‍സ് കോളജുകള്‍ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോള്‍ കേരളത്തില്‍ എന്‍ജീനിയര്‍ മാരെ തട്ടി നടക്കാന്‍ മേലാത്ത അവസ്ഥയായി. നാട്ടില്‍ ഉള്ള എല്ലാവരും എന്‍ജിനീയര്‍ ആയപ്പോള്‍ അതിന്‍റെ ‘ഗുമ്മു ‘ പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കല്‍ കോളേജുമായപ്പോള്‍ എം ബി ബി എസ്സിനും പഴയ സ്ടാട്ടാസ് പോയി . പിന്നെ എംഡി എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങള്‍ക്കു ശേഷം കേരളത്തില്‍ കുറെ പേര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കിട്ടുന്നത്. പത്രങ്ങള്‍ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗ്രഹ ലക്ഷ്മിയിലും ഇന്റര്‍വ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാര്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍. പോരായെങ്കില്‍ കിംഗ്‌ എന്ന സിനിമയിലെ മമൂട്ടി ഡയലോഗ് . കമ്മീഷണര്‍ പോലുള്ള തട്ട് തകര്‍പ്പന്‍ സിനിമകള്‍. എന്ജീനീയരിംഗ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.

ഈ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മോഹങ്ങള്‍ കേരളത്തിലാകമാനം വളരുവാന്‍ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വര്‍ഗ സമൂഹത്തില്‍ ‘സക്സസ്’ ഒരു വലിയ ‘ക്രെയ്സ് ‘ യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറല്‍ സാമ്പത്തിക കാഴ്ചാപ്പടില്‍ എങ്ങനെയും ‘വിജയിക്കുക’ , എങ്ങനെയും പണം ഉണ്ടാക്കുക . അത് കൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തില്‍ വ്യാപകമായി. കല്യാണം കഴിക്കുന്നതിനു പേ പാക്കറ്റും പിന്നെ പ്രൊഫഷണല്‍ സ്ടാട്ടസും വലിയ ഒരു ഘടകമാണിപ്പോള്‍ . എഴുപതു കള്‍ വരെ കല്യാണം ഒരു കാര്‍ഷിക ഫ്യുടല്‍ സമൂഹത്തില്‍ സ്ടാട്ടസു അളന്നിരുന്നത് വീട്ടില്‍ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്‍റെ എണ്ണം നോക്കിയാല്‍ എത്ര പറ കണ്ടമുണ്ടെന്നും വീട്ടില്‍ കറവയുള്ള പശുക്കളും പൂട്ടാന്‍ കാളകള്‍ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകള്‍ എല്ലാം ‘തറവാടിത്ത’ ലക്ഷണങ്ങള്‍ ആണ്. എന്പതുകള്‍ ആയപ്പോള്‍ ഗള്‍ഫില്‍ ഉള്ള ആര്‍ക്കും കല്യാണ മാര്‍കെറ്റില്‍ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗള്‍ഫിന് വച്ച് പിടിച്ചപ്പോള്‍ കല്യാണ മാര്‍ക്കെറ്റില്‍ ഗള്‍ഫ് ഡിമാന്ടിനു കോട്ടം തട്ടി .

ഈ സാഹചര്യത്തില്‍ ആണ് ഐ എ എസ്സ് /സിവില്‍ സര്‍വീസ് ക്രേസ് ‘ കേരളത്തില്‍ വൈറല്‍ ആകുവാന്‍ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാര്‍ ഇതിന്‍റെ ‘സക്സസ്’ ഫോര്‍മുല കണ്ടു സിവില്‍ സര്‍വീസ് എഴുതുവാന്‍ തുടങ്ങി. നാട്ടില്‍ എല്ലാം കോച്ചിംഗ് സെന്റ്റര്‍ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങള്‍ക്കും അവരുടെ സിവില്‍ സര്‍വീസ് ആക്കാദമി. പിന്നെ സര്‍ക്കാര്‍ വക. സിവില്‍ സര്‍വീസ് എഴുതി കിട്ടാത്ത മിടുക്കന്മാര്‍ അവരുടെ സ്വന്തം കോച്ചിങ് കട തുറന്നു.

curated content

Share.

Leave A Reply

Powered by Lee Info Solutions