വിവാഹ രഹസ്യം വെളിപ്പെടുത്തി ഫഹദും നസ്രിയയും

0

download (2)കൊച്ചി: തങ്ങളുടെ പ്രണയം ആദ്യം കണ്ടുപിടിച്ച ഒരാൾ സംവിധായകൻ സമീർ താഹിർ ആണെന്ന് ഫഹദ് ഫാസിലും,നസ്രിയയും. വിവാഹത്തിനുശേഷം നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ബാംഗ്ലൂർ ഡേയ്‌സിന്റെ ഷൂട്ടിനിടയ്ക്ക് സമീർ ഇടയ്ക്ക് സൈറ്റിൽ പ്രഖ്യാപിച്ചു, ആരും നസ്രിയയോട് ദേഷ്യപ്പെടരുത്. നമ്മുടെ എല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായി മാറാൻ സാധ്യതയുണ്ട് നസ്രിയ. അങ്ങനെയാണ് സമീർ തങ്ങളുടെ പ്രണയത്തെ എല്ലാവരുടെ മുന്നിലും എത്തിച്ചതെന്ന് ഫഹദ് പറയുന്നു.

അതേസമയം 26 വയസായിട്ട് മതി കല്യാണം എന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഫഹദിനെ തന്നെ വേണമെന്നുളളതുകൊണ്ടാണ് നേരത്തെ വിവാഹം കഴിച്ചതെന്നും നസ്രിയ പറഞ്ഞു. താൻ പണ്ടെങ്ങനെയാണോ, അതെപോലെയാണ് ഇപ്പോഴും. തനിക്കിഷ്ടമുളള ഒരു കാര്യവും ചെയ്യേണ്ട എന്ന് ഫഹദ് പറയില്ലെന്നും നസ്രിയ വ്യക്തമാക്കുന്നു.

ഓം ശാന്തി ഓശാന പോലെയോ, ബാംഗ്ലൂർ ഡേയ്‌സ് പോലെയോ ഒരു തിരക്കഥ വന്നാൽ ഇനിയും അഭിനയിക്കുമെന്നും, ഒത്തുവന്നാൽ ആ സിനിമ ഈ വർഷം തന്നെ സംഭവിക്കുമെന്നും നസ്രിയ അഭിമുഖത്തിൽ പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions