ആലപ്പുഴ ബിഷപ്പായി ഫാദര്‍ ജയിംസ് ആനാപറമ്പില്‍ അഭിഷിക്തനായി

0

കര്‍മ്മ മേഖലയില്‍ സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും പുതിയ ഗാഥകള്‍ രചിക്കാന്‍ ആയി വിശ്വാസികള്‍ക്ക് ആശ്രയമായ ഫാദര്‍ ജയിംസ് ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി അഭിഷിക്തനായി. എന്നും സഭയോട് ചേര്‍ന്നും, വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു വന്ന ഫാദര്‍ സഭയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ദീപശിഖയാവും.

ദൈവം ഏല്‍പ്പിച്ച  ദൗത്യം ക്ഷമയോടെ ചെയ്യാന്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം എപ്പോഴും കൂടെയുള്ള  ബഹുമാനപെട്ട  ഫാദറിന്‍റെ ശ്രമങ്ങള്‍ എന്നും സഭയ്ക്കും ജനങ്ങള്‍ക്കും നന്മ വരുത്തുന്നതാവും എന്ന്‍ വിശ്വാസികള്‍ കരുതി പോരുന്നു.

സഭയോട് ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, ജീസസ് യൂത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും ചുക്കാന്‍ പിടിച്ച ജയിംസ് ആനാപറമ്പിലിന്‍റെ സ്ഥാനാരോഹരണം ഏവര്‍ക്കും സന്തോഷ ധായകമാണ്

Share.

Leave A Reply

Powered by Lee Info Solutions