ജര്‍മന്‍ മുന്‍ പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് അന്തരിച്ചു

0

ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് (82) അന്തരിച്ചു. ജര്‍മനിയിലെ തെക്കുപടി ഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹോളോകോസ്റ്റ് സ്മരണ ജര്‍മനിയില്‍ ഉയര്‍ത്തിപ്പിടിച്ച ഏവര്‍ക്കും സ്വീകാര്യനായ നേതാവാണ് ഹെര്‍സോഗ്. 1994 ല്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ കാലത്തും, 1999 ല്‍ ചാന്‍സലര്‍ ഗെര്‍ ഹാര്‍ഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെര്‍സോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്ബ് സ്ഥാനം വഹിച്ചിരുന്നു. ജര്‍മനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെര്‍സോഗ്. ഹെര്‍സോഗിന്റെ നിര്യാണത്തില്‍ ചാന്‍സലര്‍ മെര്‍ക്കല്‍, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, നിയമകാര്യമന്ത്രി ഹൈക്കോ മാസ് തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു

Share.

Leave A Reply

Powered by Lee Info Solutions