ഗോവയില്‍ പാലം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു; 50 പേരെ കാണാതായി

0

കര്‍ക്കോരം: ഗോവയില്‍ പാലം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. അന്‍പതിലധികം പേരെ കാണാതായി. തെക്കന്‍ ഗോവയിലെ കര്‍ക്കോരത്തുള്ള പാലത്തോടനുബന്ധിച്ചുള്ള നടപ്പാത തകര്‍ന്നാണ് അപകടം സംഭവിച്ചത്. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയെ വിളിച്ചതായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

കാലപ്പഴക്കം മൂലം ഉപയോഗ്യശൂന്യമായ പാലം നാലു വര്‍ഷമായി അടച്ചിരിക്കുകയാണ്. എന്നാല്‍, ഒരു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ രക്ഷിക്കാനായി ആളുകള്‍ പാലത്തില്‍ കയറിയതോടെയാണ് പാലം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നിരവധി പേരെ രക്ഷിച്ചുവെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.

Share.

Leave A Reply

Powered by Lee Info Solutions