ഗോള്‍ഡന്‍ ഗ്ലോബ്: മികച്ച നടന്‍ റയാന്‍ ഗോസ്ലിങ്; അവതാരകയായി പ്രിയങ്കയും

0

ബെവെര്‍ലി ഹില്‍സ്: എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങി. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ അവതാരകരായെത്തി.തിരക്കഥയും മികച്ച നടനുമുള്‍പ്പടെ നാലു പുരസ്കാരങ്ങള്‍ ലാ ലാ ലാന്‍ഡ് നേടി. ലാ ലാ ലാന്‍ഡ് എന്ന അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡിയിലെ നായകന്‍ റയാന്‍ ഗോസ്ലിങ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ജസ്റ്റിന്‍ ഹുര്‍വിറ്റ്സും തിരക്കഥാരചനയ്ക്ക് ഡാമിയല്‍ ചാസലും അവാര്‍ഡുകള്‍ സ്വന്തമാക്കി. പോള്‍ വെര്‍ഹോവന്റെ എല്ലെയാണ് മികച്ച വിദേശ ചിത്രം.

സഹനടന്‍ ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍ (നൊക്ടേണല്‍ ആനിമല്‍സ്), സഹനടി വയോല ഡേവിഡ് (ഫെന്‍സസ്)ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന മലയാളചിത്രമടക്കം നോമിനേഷനുകള്‍ നേടിയിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടു.

Share.

Leave A Reply

Powered by Lee Info Solutions