ചെന്നൈ സ്വദേശിക്ക് ഗൂഗിളിന്‍റെ പുരസ്കാരം

0

ചെന്നൈ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളിന്റെ അംഗീകാരം. ചെന്നൈയിലെ വിദ്യാര്‍ത്ഥി അദ്വൈയ് രമേശിനാണ് ഗൂഗിളിന്റെ കമ്മ്യൂണിറ്റി ഇംപാക്ട് പുരസ്‌കാരം ലഭിച്ചത്. ചെന്നൈ നാഷണല്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വൈയ്. മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പാക്കാനായി അദ്വൈയ് വികസിപ്പിച്ച സംവിധാനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ഗൂഗിളിന്റെ 50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പിനായി തയ്യാറാക്കിയ 20 ഫൈനലിസ്റ്റുകളുടെ പട്ടികയിലും പതിനാലുകാരനായ അദ്വൈയുടെ പേരുണ്ട്. രാമേശ്വരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കുന്ന മത്സ്യബന്ധന തൊഴിലാളികള്‍ സ്ഥിരമായി ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പിടിയിലാകുന്ന സാഹചര്യമാണ് അദ്വൈയ്ക്ക് പുതിയ സംവിധാനം വികസിപ്പിക്കാന്‍ പ്രചോദനമായതെന്ന് ഗൂഗിളിന്റെ എജുക്കേഷന്‍ ബ്ലോഗില്‍ പറയുന്നു.

ഫിഷര്‍മെന്‍ ലൈഫ്‌ലൈന്‍ ടെര്‍മിനല്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം മൊബൈല്‍ ഫോണിലും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തി കടക്കുമ്പോള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കാനും കൂടുതല്‍ മത്സ്യ സമ്പത്തുള്ള മേഖലകള്‍ കണ്ടെത്താനും സംവിധാനം സഹായിക്കും. മോശമായ കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പും ഫിഷര്‍മെന്‍ ലൈഫ്‌ലൈന്‍ ടെര്‍മിനല്‍ എന്നു പേരിട്ടിരിക്കുന്ന സംവിധാനം നല്‍കും.

ഗണിതമാണ് അദ്വൈയുടെ  ഇഷ്ടവിഷയം. പുരസ്‌കാരം നേടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അദ്വൈയ് പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions