കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്ത് ഡേവിഡ് നൈനാൻ; ഗ്രേറ്റ് ഫാദർ റിവ്യൂ

0

മലയാള സിനിമ പ്രേക്ഷകർക്ക് വീണ്ടും ആഘോഷത്തിന്‍റെ നാളുകൾ. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും നടുവിൽ മാസും ക്ലാസുമായി ഡേവിഡ് നൈനാൻ പറന്നിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദർ ആദ്യ ഷോ അവസാനിക്കുമ്പോഴേക്കും മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

നിമിഷം തോറും ഏറി വരുന്ന ത്രില്ലിംഗ് സീക്വൻസ് തന്നെയാണ് ചിത്രത്തിന്‍റെ കാതൽ. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഡേവിഡ് നൈനാന്‍റെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി വരുന്ന ഒരു വിപത്തിനെ പിന്തുടരുന്ന ഒരു ബിൽഡറുടെ കഥയാണ് ഗ്രേറ്റ് ഫാദർ പറയുന്നത്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾക്ക് നേരെയും ചിത്രം വിരൽചൂണ്ടുന്നുണ്ട്.

ഇതിനോടൊപ്പം എടുത്ത പറയേണ്ടത് മമ്മൂട്ടിയുടെ സൗന്ദര്യവും സ്റ്റൈലും ഏറ്റവും പ്രയോജനപ്പെടുത്തിയ വേഷം തന്നെയാണ് ഡേവിഡ് നൈനാന്‍റേത്. മമ്മൂട്ടിയിലെ താരപരിവേഷത്തെയാണ് ഗ്രേറ്റ്ഫാദറില്‍ സംവിധായകന്‍ ഹനീഫ് അദേനി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. മാസ് എൻട്രി തന്നെയായിരുന്നു മമ്മൂട്ടിയുടെ ഡേവിഡ് നൈനാന് സംവിധായകൻ ഒരുക്കിവച്ചത്.

വില്ലൻ വേഷത്തിലെത്തുന്ന ആര്യയുടെ വരവോടെ സിനിമ കൂടുതല്‍ വലിയ മിസ്ട്രിയിലേയ്ക്ക് നീങ്ങുകയാണ്‌ ഒരു ഇൻവെസ്റ്റിഗേഷൻ മൂഡ് അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ഊഷ്മളതയും ചിത്രം വരച്ചുകാട്ടുന്നു.

മലയാള സിനിമയിലെ അപൂർവമായി തിളങ്ങുന്ന വില്ലൻ പരിവേഷങ്ങളിൽ ഇനി ആര്യയും ഇടംപിടിക്കുമെന്ന് ഉറപ്പ്. ആൻഡ്രൂസ് ഈപ്പനെന്ന വില്ലൻ കഥാപാത്രം ആര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. എന്നാൽ ഡബ്ബിംഗിലെ പോരായ്മകൾ ഇടയ്ക്ക് കല്ലുകടി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ത്രസിപ്പിക്കുന്ന തുടക്കത്തിൽ നിന്നും മമ്മൂട്ടി ചിത്രങ്ങളിലെ ആവർത്തനം ഇടയ്ക്കൊക്കെ വിരസത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയം.

അതേസമയം, മമ്മൂട്ടിയുടെ ഡൈവിഡ് നൈനാനും ആര്യയുടെ ആന്‍ഡ്രൂസ് ഈപ്പനും തമ്മിലുള്ള രംഗങ്ങള്‍ തീയറ്ററൽ വൻകയ്യടിയാണ് നേടുന്നത്. ഇതൊരു ഫാൻസ് ആഘോഷ സിനിമയെന്നതിലുപരി കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണെന്ന് നിസംശയം പറയാം.

Share.

Leave A Reply

Powered by Lee Info Solutions