ജോണ്‍ എബ്രഹാം- ഇന്ത്യയില്‍ നിസാന്‍ ജിടിആറിന്റെ ആദ്യയുടമ

0

‘ഗോഡ്‌സില്ല’ എന്നു വിളിപ്പേരുള്ള ജിടി ആറിന്റെ ബ്ലാക്ക് എഡിഷനാണ് ജോൺ സ്വന്തമാക്കിയിരിക്കുന്നത്. ഈ വിവരം ആരാധകരുമായി പങ്കുവെച്ചതും സോഷ്യൽ മീഡിയ വഴിയാണ്.

2016 ഡിസംബർ ആദ്യവാരത്തിലായിരുന്നു സ്പോർട്സ് കാർ പ്രേമികളുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ജിടിആർ സൂപ്പർക്കാറിന്റെ അവതരണം.

ഈ സൂപ്പർക്കാറിന്റെ ബ്ലാക്ക് നിറത്തിലുള്ള പ്രത്യേക എഡിഷനാണ് നിസാൻ ബ്രാന്റ് അംബാസിഡറിന് സമർപ്പിച്ചത്. ഇതിന് ജോൺ എബ്രഹാം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

നിസാൻ ജിടി-ആറിന് കരുത്തേകാൻ 3.8ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 562 ബിഎച്ച്പിയും 637എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റു മാത്രം മതി ഈ കരുത്തൻ ജിടി-ആറിന്.

ക്രോം ഫിനിഷിങില്‍ വി ആകൃതിയിൽ നൽകിയിട്ടുള്ള ഗ്രില്‍ വാഹനത്തിന്റെ ആഡംബരം വിളിച്ചോതുന്ന മറ്റൊരു ഘടകമാണ്.

കാറിന്റെ പുറമെയുള്ള നിറത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ലെതറാണ് അകത്തളത്തിൽ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

പുതുക്കിയ ഹെഡ്‌ലാമ്പ്, ആൻഗുലാർ എയർവെന്റ്, ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, 20 ഇഞ്ച് വൈ-സ്പോക് അലോയ് വീലുകൾ എന്നിവയാണ് മുൻഭാഗത്തെ മറ്റു സവിശേഷതകളായി പറയാവുന്നത്.

വൃത്താകൃതിയിലുള്ള ടെയിൽലാമ്പുകളാണ് പിൻഭാഗത്തെ ഏറെ ആകർഷകമാക്കുന്നത്. ബംബറിന്റെ ഇരുഭാഗത്തുമായുള്ള ക്വാഡ് എക്സോസ്റ്റുകൾ, സ്പോയിലർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ലെതർ സീറ്റ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാഡൽ ഷിഫ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പുതുമകൾ.

Share.

Leave A Reply

Powered by Lee Info Solutions