മുംബൈയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി.

0

മുംബൈയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി. ഒഎന്‍ജിസി ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ട്. എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹെലികോപ്റ്റര്‍ കാണാതായത്. കടലിന് മുകളിലായാണ് കാണാതായതെന്നാണ് സ്ഥിരീകരണം. ഹെലികോപ്റ്ററിനായുള്ള അന്വേഷണം ആരംഭിച്ചു. 11 മണിയ്ക്ക് ഒഎന്‍ജിസി നോര്‍ത്ത് ഫീല്‍ഡില്‍ എത്തേണ്ട ഹെലികോപ്റ്ററാണ് കാണാതായിരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions