ഹി​ന്ദു​ക്ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ഗ്രാ​മം​വി​ട്ട മു​സ്​ലിം​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക ക്യാമ്പുകളിൽ പ​ട്ടി​ണി

0

ജോദ്പുര്‍: രാജസ്ഥാനില്‍ ഹിന്ദുക്കളുടെ ആക്രമണം ഭയന്ന് ഗ്രാമംവിട്ട മുസ്ലിംകള്‍ക്ക് താല്‍ക്കാലിക ക്യാമ്പുകളിൽ  പട്ടിണി. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. 20 മുസ്ലിം കുടുംബങ്ങളാണ് ക്യാമ്പുകളിൽ  അഭയം തേടിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണം നല്‍കിയിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ സൗകര്യവും ക്യാമ്ബില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. ജയ്പുരില്‍നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള ദന്‍ഡലില്‍നിന്നുള്ളവരാണ് ക്യാമ്പുകളിൽ  താമസിക്കുന്നത്. 20 കുടുംബങ്ങളിലെ നൂറ്റമ്പതോളം പേരാണ് ഇവിടെയുള്ളത്.

ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലത്തേക്ക് തങ്ങളെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മുസ്ലിം നാടോടി പാട്ടുകാരന്‍ കൊല്ലപ്പെട്ടതുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മുസ്ലിം കുടുംബങ്ങള്‍ക്ക് ഗ്രാമം വിടേണ്ടിവന്നത്. ക്ഷേത്രത്തിലെ പൂജാരിയും സഹോദരങ്ങളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കേസില്‍ പൂജാരി അറസ്റ്റിലായെങ്കിലും സഹോദരങ്ങള്‍ ഒളിവിലാണ്.

Share.

Leave A Reply

Powered by Lee Info Solutions