സ്വാദിഷ്ഠമായ പനീര്‍ കുല്‍ച്ച തയ്യാറാക്കാം

0

വളരെ സ്വാദിഷ്ടമായൊരു വിഭവമാണ് പനീര്‍ കുല്‍ച. ഇത് നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവം തന്നെയാണ്. പനീറും കഷ്ണങ്ങളാക്കിയ പച്ചകറികളും ചേര്‍ത്ത് ഇതൊരു ആകര്‍ഷകരമായ വിഭവമാക്കാവുന്നതാണ്. പനീര്‍ നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഇതില്‍ കാല്‍സ്യം കൂടാതെ മറ്റ് വിറ്റാമിനുകള്‍ , മിനറല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് പനീര്‍ കുല്‍ച.

ചേരുവകൾ

ശുദ്ധീകരിച്ച ധാന്യമാവ് – 3 കപ്പ്

പഞ്ചസാര – 1 ടീ സ്പൂണ്‍

ബേക്കിങ് പൗഡര്‍ – 1 ടീ സ്പൂണ്‍

ബട്ടര്‍ – 5 ടേബിള്‍ സ്പൂണ്‍

പാല്‍ – 1 കപ്പ്

ഉപ്പ് – ആവിശ്യത്തിന്

നിറയ്ക്കാൻ വേണ്ടി

പനീര്‍ – 200 ഗ്രാം (ചതച്ചത്)

പച്ചമുളക് – 4 (കഷ്ണങ്ങളാക്കിയത്)

ഗരം മസാല – 1 ടീ സ്പൂണ്‍

മല്ലിഇല – 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)

മുളക് പൊടി – 2 ടീ സ്പൂണ്‍

ചാറ്റ് മസാല – 2 ടീ സ്പൂണ്‍

സവോള – 2 എണ്ണം (കഷ്ണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല്‍ , ബട്ടര്‍ , പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല്‍ മിക്‌സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി.

കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുക.

ഒരു ഓവന്‍ ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്‌നിയോടൊപ്പം കഴിക്കാവുന്നതാണ്.

 

Share.

Leave A Reply

Powered by Lee Info Solutions