ഹൃത്വിക്ക്-കങ്കണ നിയമയുദ്ധം സോനത്തിനു വേണ്ടി !

0

download (4)കങ്കണ തന്നെ മുൻ കാമുകനെന്നു വിളിച്ചതു മാനനഷ്ടമുണ്ടാക്കിയെന്നു പറഞ്ഞു ഹൃത്വിക്ക് റോഷൻ നിയമത്തിൻറെ വഴി സ്വീകരിച്ചു. പിന്നാലെ കങ്കണയും രംഗത്തിറങ്ങിയതോടെ നിയമപോരാട്ടം കൊഴുക്കുന്നതായും പാപ്പരാസി കണ്ടെത്തിയിരുന്നു. എന്നാൽ പാപ്പരാസിയുടെ പുതിയ കണ്ടെത്തൽ ബോളിവുഡ് ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കങ്കണയ്‌ക്കെതിരേ ഹൃത്വിക്ക് നിയമത്തിൻറെ വഴിയേ നീങ്ങുന്നത് മുതിർന്ന ബോളിവുഡ് താരം അനിൽ കപൂർ പറഞ്ഞിട്ടാണത്രേ. അതും തൻറെ മകൾക്ക് വേണ്ടി. സംഭവം മനസിലായില്ലേ, അനിൽ കപൂറിൻറെ മകളും നടിയുമായ സോനം കപൂറും ഹൃത്വിക്കും തമ്മിലുള്ള പ്രണയത്തിൽ കങ്കണയുടെ നിഴൽ പോലും പതിക്കാതിരിക്കാനാണ് പുതിയ നീക്കം. ഹൃത്വിക്കും സോനവും തമ്മിലുള്ള പ്രണയം ശക്തമാണെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചുവെന്നുമാണ് കേൾക്കുന്നത്. വിവാഹത്തിനു മുൻപ് തന്നെ ഹൃത്വിക്കിനെ വിവാദങ്ങളിൽ നിന്നെല്ലാം സ്വതന്ത്രമാക്കി ക്ലീൻ ചിറ്റ് വാങ്ങാനാണ് അനിൽ കപൂറിൻറെ നീക്കം. കങ്കണ ഭാവി മരുമകനൊരു തലവേദനയാകുമെന്നു തോന്നിയതോടെയാണ് നിയമത്തിൻറെ വഴി തന്നെ സ്വീകരിക്കാൻ അനിൽ കപൂർ ഉപദേശിച്ചത്.
എന്തായാലും നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ. ബോളിവുഡിൽ തളിർക്കുകയും തളരുകയും ചെയ്യുന്ന പ്രണയങ്ങളും വിവാഹങ്ങളും എത്തിച്ചേരുന്നത് മറ്റൊരു സെലിബ്രിറ്റി പ്രണയത്തിലോ വിവാഹത്തിലോ ആയതിനാൽ ഹൃത്വിക്ക് സോനം കപൂർ പ്രണയവും വിവാഹവും ആരാധകർക്ക് കാത്തിരിപ്പിനുള്ള വക നൽകുന്നുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions