പ്രണയബന്ധം തീർന്നു. ഇനി ഹൃത്വിക്കും കങ്കണയും മാനനഷ്ടക്കേസിന്

1

download (3)പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം പരസ്പരമുള്ള ചെളിവാരിയെറിയൽ തുടരുകയാണ് ഹൃത്വിക് റോഷണും കങ്കണ റണാവത്തും. മുൻപ് പരസ്പരം നടത്തിയിട്ടുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് ഇരുവരും കേസ് കൊടുത്തിരിക്കുകയാണെന്നാണ് പുതിയ വാർത്ത.

ആഷിക്വി 3യിൽ നിന്ന് കങ്കണ പുറത്താക്കപ്പെടാനുള്ള കാരണം ഹൃത്വിക്കാണെന്ന് ഒന്നര മാസം മുൻപ് വാർത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള കങ്കണയുടെ പ്രതികരണമാണ് ഇരുവർക്കുമിടയിലെ ബന്ധം വഷളാക്കിയത്. പൂർവ്വ കാമുകന്മാർ ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ ഒരിക്കൽ പറഞ്ഞത്. തുടർന്ന് ഹൃത്വിക്കും ഈ വിഷയത്തിലെ തന്റെ മൗനം ഭഞ്ജിച്ചു. മാധ്യമങ്ങൾ ആരോപിക്കുന്ന സ്ത്രീകളേക്കാൾ തനിക്ക് ബന്ധമുണ്ടാവാൻ സാധ്യത മാർപാപ്പയുമായാണെന്നായിരുന്നു ഹൃത്വിക് പിന്നാലെ ട്വീറ്റ് ചെയ്തത്.

ഹൃത്വിക്കാണ് കങ്കണയ്‌ക്കെതിരേ ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പിങ്ക്‌വില്ല അഭിമുഖത്തിൽ തനിക്കെതിരേ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്നാണ് തന്റെ അഭിഭാഷകൻ ദീപേഷ് മെഹ്ത വഴി അയച്ച നോട്ടീസിൽ ഹൃത്വിക് ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് മറുപടിയെന്നോണം കങ്കണയും ഹൃത്വിക്കിനെതിരേ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അഭിമുഖത്തിൽ താൻ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെന്നും പിന്നെങ്ങനെ ഹൃത്വിക്കിന് ഇത്തരത്തിൽ ആരോപണം ഉന്നയിക്കാൻ സാധിക്കുമെന്നുമാണ് കങ്കണ ചോദിക്കുന്നത്. അഞ്ച് ദിവസമാണ് മറുപടിക്കായി കങ്കണ ഹൃത്വിക്കിന് നൽകിയിരിക്കുന്നത്.

Share.

1 Comment

Leave A Reply

Powered by Lee Info Solutions