അഫ്രിദിയുമായുള്ള വിവാഹ വാര്‍ത്തകളെക്കുറിച്ച്‌ മനസ് തുറന്ന് സരീന്‍ ഖാന്‍

0

മുംബൈ: ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് പാക് ക്രിക്കറ്റര്‍ ഷാഹിദ് ആഫ്രിദിയും. ഷാഹിദ് ആഫ്രിദിയെ ചുറ്റിപ്പറ്റിയും വിവാഹ ഗോസിപ്പുകള്‍ എത്തിയിരുന്നു.

അഫ്രിദിയും ബോളിവുഡ് സുന്ദരി സരീന്‍ ഖാനെയും ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ വാര്‍ത്തകള്‍. അടുത്തിടെ ആരംഭിച്ച ടി- 10 ലീഗില്‍ അഫ്രിദിയുടെ ടീമിനെ പിന്തുണയ്ക്കാന്‍ യു.എ.ഇയില്‍ സരീന എത്തിയതോടെ ഗോസിപ്പ് കോളങ്ങള്‍ സജീവമാവുകയായിരുന്നു. ഇന്ത്യയിലും ക്രിക്കറ്റ് ഗ്യാലറിയില്‍ സാന്നിധ്യമാകാറുള്ള സരീന അഫ്രിദിക്കായ് എത്തിയെന്നായിരുന്നു ഇത്തവണത്തെ വാര്‍ത്തകള്‍.

ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ പ്രതികരണവുമായി സരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് താരം പറഞ്ഞത്.

‘അഫ്രിദിയെയും എന്നെയും ബന്ധപ്പെടത്തി അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അദ്ദേഹം ഒരു കുടുംബസ്ഥനും മാന്യനുമായ വ്യക്തിയുമാണ്. ഇതുപോലുള്ള അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.’ സരീന്‍ ട്വിറ്ററില്‍ കുറിച്ചു.

twiter

Share.

Leave A Reply

Powered by Lee Info Solutions