ടൂറിസത്തിന്‍റെ മറവില്‍ നടക്കുന്ന ലൈംഗിക തട്ടിപ്പുകള്‍ കൂടുന്നു ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

0

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ , ആ ടൂറിസം ടാഗ് ലൈനും പറഞ്ഞു എന്തും ആവാം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഓരോ സീസണിലും നമ്മുടെ നാട്ടിലേക്ക് വരുന്ന വിദേശികളായിട്ടുള്ള ടൂറിസ്റ്റ്കളുടെ എണ്ണം ആനുപാതികമായി കൂടി വരുന്നുണ്ട്. ഇവരില്‍ ഏറെ പേരും പച്ചപ്പും ഹരിതാഭയും മഴയും പുഴയും കായല്‍പരപ്പും മധുര കള്ളും, തെയ്യവും അങ്ങനെ അങ്ങനെ ആയി ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ നല്‍കാന്‍ വേണ്ടി ജീവിതം തന്നെ യാത്ര ആക്കിയവര്‍ ആണ്.

ഇങ്ങനെ നടക്കുന്ന ടൂറിസം മേഖലയെ മറയാക്കി നടക്കുന്ന മറ്റു കച്ചവടങ്ങള്‍ നിയമ വ്യവസ്ഥകളെ വരെ വെല്ലു വിളിച്ചു കൊണ്ട് നടമാടുമ്പോള്‍ ഇതിനു തടയിടാന്‍ നിക്കേണ്ടവര്‍ തന്നെ പല കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന ഒരു അവസ്ഥാ വിശേഷം ആണുള്ളത്.
വിദേശികളെക്കാള്‍ ഉപരിയായി കേരളക്കാര്‍  തന്നെയും, കൂടാതെ നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വരുന്നവരും ഹൌസ് ബോട്ടുകളെ തേടിയെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഈ ബിസിനിസില്‍ നിന്നുള്ള ലാഭം കൂട്ടാന്‍ ആയി ഏത് വഴികള്‍ സ്വീകരിക്കാനും ചിലര്‍ തയ്യാറാവുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ഹോം സ്റ്റേ നടത്തിപ്പിന്റെയും , വഞ്ചിവീടുകളുടെയും മറവില്‍ പൊടിപൊടിക്കുന്ന സെക്സ് ടൂറിസം , സംസ്ഥാനത്തിന്‍റെ വിനോദ വ്യവസായ മേഖലക്ക് തന്നെ ദുഷ്പേരുണ്ടാക്കുന്ന രീതിയിലാണ് മുന്നോട്ടു പോവുന്നത്. കച്ചവട താത്പര്യങ്ങള്‍ക്ക് വേണ്ടി കൈവിട്ട കളികള്‍ ആണ് പല കുടുംബങ്ങളും നടത്തുന്നത്. എളുപ്പത്തില്‍ കിട്ടാവുന്ന ഹോംസ്റ്റേ ലൈസന്‍സുകള്‍ വെച്ച് കൊണ്ട് മസ്സജിംഗ് പാര്‍ലറുകള്‍ നടത്തുകയും അത് വഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരും പോലീസിന്റെ കണ്ണില്‍ പെട്ടിട്ടുണ്ട് എന്നാണു ലഭ്യമായ വിവരം.
ഇടനിലക്കാരായി അവതരിക്കുന്നവര്‍ കുത്സിത താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി മധ്യ വര്‍ഗ കുടുംബങ്ങളെ  ചൂഷണം ചെയ്ത് ലൈംഗിക തൊഴിലിലേക്ക് വലിച്ചിഴക്കുന്നതായും ഇങ്ങനെ നിരവധി  കുടുംബങ്ങള്‍ ഇവരുടെ വലയില്‍ അകപെട്ടതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിനു അനുസരിച്ച് തങ്ങള്‍ ചെയ്യുന്ന കാര്യമാണ് എന്ന നിലയിലാണ് ഇതേ കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാന്‍ ഇവര്‍ കണ്ടെത്തുന്ന ഉത്തരം. പണം തന്നെയാണ് കുടുംബ ബന്ധങ്ങളെക്കാള്‍ വലുത് എന്ന് ക്ലാസ് കൊടുക്കുന്ന ഇടനിലക്കാര്‍ ഇവരുടെ സാമ്പത്തിക അരക്ഷിതാവസ്ഥ എത്രയും അധികം ചൂഷണം ചെയ്തു കൊണ്ട് കിട്ടാവുന്ന സമയ പരിധിക്കുള്ളില്‍ കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നു.
ഇപ്രകാരം  ദമ്പതികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പോലീസിന്റെ കണ്ണില്‍ പെട്ടിട്ടും ഒന്നും ചെയ്യാന്‍ ആവാതെ ഉഴലുകയാണ് അധികൃതര്‍. നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സമര്‍ത്ഥമായി ക്രാഫ്റ്റ് ചെയ്ത ഇത്തരം ഇടപാടുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യത കൂടുതല്‍ പേരെ ഇതിലേക്ക് എത്തിക്കുന്നുണ്ട്. നിയമപരമായി നേടിയെടുക്കുന്ന കല്യാണ സര്‍ട്ടിഫിക്കറ്റുക്കളുടെ ബലത്തില്‍ ചെയ്യുന്ന ഈ ചെയ്തികള്‍ മാന്യമായി നടന്നു പോകുന്ന ഹോംസ്റ്റേ ബിസിനസുകള്‍ക്ക് ആഘാതം ഉണ്ടാക്കുന്നുണ്ട് എന്നും കണ്ടു വരുന്നു.  ഈ കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞു അധികൃതര്‍ നടപടിയെടുക്കും എന്ന പ്രതീക്ഷയില്‍ ആണ് അവര്‍.
(തുടരും )
Share.

Leave A Reply

Powered by Lee Info Solutions