ഇന്ത്യക്ക് പരമ്പര വിജയം

0

ശ്രീലങ്കക്കെതിരെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന മൂന്നാമത്തേയും അവസാനത്തേയുമായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്ന് കളികളുള്ള പരമ്പരയിലെ എല്ലാ കളികളും ഇന്ത്യ പരമ്പര തൂത്തുവാരി.

ഇന്ത്യയുടെ ജയദേവ് ഉനദ്കട്ട് കളിയിലെയും പരമ്പരയുടെയും താരമായി. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിത്യസ്തമായി റൺസ് ഒഴുകാതിരുന്ന വാങ്കെഡെയിൽ ബൗളേഴ്സ് കൂടുതൽ ആധിപത്യം പുലർത്തി. ലങ്കക്ക് വേണ്ടി ഗുണരത്നെ 36 റൺസ് നേടി ടോപ് സ്കോററായപ്പോൾ 32 റൺസ് നേടിയ മനീഷ് പാണ്ഡെ ആയിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

Share.

Leave A Reply

Powered by Lee Info Solutions