ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മതി; ഉത്തരവ് വിവാദത്തില്‍

0

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മേയ് ഒന്നുമുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. കോഫി ഹൗസ് ഭരണസമിതി പരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാറിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിന്നതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് അയച്ചിരുന്നു.

ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട്  ഇടതു സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.

Share.

Leave A Reply

Powered by Lee Info Solutions