ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ഇനി ക്രിക്കറ്റ് താരങ്ങള്‍ ബുദ്ധിമുട്ടും; കാരണം

0

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്രയും കാലം ടീമില്‍ ഇടം നേടണമെങ്കില്‍ മികച്ച ഫോമിലായാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ബിസിസിഐയുടെ പുതിയ ചട്ടപ്രകാരം ഇനി കളി മാറും. ഫിറ്റ്‌നസ് പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ ഇനി മുതല്‍ ടീമില്‍ ഇടം ലഭിക്കു. കളിക്കാര്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും ഇനി മുതല്‍ യോ-യോ ടെസ്റ്റ് എന്നറിയപ്പെടുന്ന ഫിറ്റ്‌നസ് പരീക്ഷയും പാസാകണം. പരിക്കില്ലാത്ത കളിക്കാര്‍ക്കും യോ-യോ പരീക്ഷ നിര്‍ബന്ധമാണ്.

അടുത്തിടെ യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും ടീം പട്ടികയില്‍ ഉള്‍പ്പെടാതെ വന്നപ്പോളാണ് യോ-യോ ടെസ്റ്റും ചര്‍ച്ചയായത്. ടീം ക്യാപ്റ്റന്‍, കോച്ച്, ചീഫ് സെലക്ടര്‍, സെലക്ഷന്‍ കമ്മറ്റിയിലെ മറ്റംഗങ്ങള്‍ എന്നിവര്‍ ട്രെയിനറുടെയും ഫിസിയോയുടെയും സഹായത്താലാണ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് താരങ്ങള്‍ക്ക് ഒഴിവാക്കാനാകില്ലെന്നും സിഇഒ രാഹുല്‍ ജോഹ്‌റി പറയുന്നു.

കായിക താരങ്ങളുടെ കായിക ക്ഷമത അളക്കുന്ന വിവിധ പരീക്ഷകളാണ് യോ-യോ ടെസ്റ്റിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ വരാന്‍ പോകുന്ന സീരീസിലും ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിരീസിലെ മുഴുവന്‍ താരങ്ങളും ടെസ്റ്റ് പാസായതായും ജോഹ് റി പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions