ഇന്ത്യയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ ഏകദിന ടീമിനെ തിരിച്ച്‌ വിളിച്ച്‌ കായിക മന്ത്രി

0

ശ്രീലങ്കന്‍ ഏകദിന ടീമിനെ തിരിച്ച്‌ വിളിച്ച്‌ കായിക മന്ത്രി. ഇന്ത്യയിലേക്ക് വരാന്‍ കൊളംബോ വിമാനത്താവളത്തിലെത്തിയ ന ടീമിനെയാണ് തിരിച്ച്‌ വിളിച്ചത്. തന്റെ അനുമതിയില്ലാതെ ടീം പ്രഖ്യാപനം നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് താരങ്ങളുടെ യാത്ര മന്ത്രി റദ്ദാക്കിയത്.

പത്ത് താരങ്ങളായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറായി എയര്‍പോര്‍ട്ടിലെത്തിയത്. ഇവരില്‍ സ്പിന്നര്‍ സചിത് പതിരാന നേരത്തെ തന്നെ വിമാനം കയറിയിരുന്നു. ബാക്കി ഒന്‍പത് പേരെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ഏകദിന പരമ്ബരയ്ക്കായി ലങ്കന്‍ ടീം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും.

Share.

Leave A Reply

Powered by Lee Info Solutions