‘ഇന്ത്യയെന്നാല്‍ ഇന്ദിരയും ‘ ഇന്നത്തെ ഇന്ത്യയും

0

ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഇന്ത്യ കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളുടെ സംഭാവനകളെ ഇന്നത്തെ രാഷ്ട്രീയാവസ്ഥയിലേക്ക് പറിച്ചു നടുമ്പോള്‍ അവര്‍ നടത്തിയ പല പുരോഗമന ആശയങ്ങളും ഇന്നും പ്രാധാന്യം ഏറെയുള്ളതാണ് എന്നു വ്യക്തമാവും.

ജാനാധിപത്യത്തിന്‍റെ അടിത്തറ എന്നു പറയുന്നത് യഥാര്‍ത്ഥ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റും ശക്തമായ ഒരു പ്രതിപക്ഷവും ആണെന്നിരിക്കെ ഇവര്‍ തമ്മിലുള്ള താരത്യമത്തിനു പ്രസക്തിയുണ്ട് എന്നു കാണാം.

നോട്ടുനിരോധനത്തിലെ പിഴവുകളെ ന്യായീകരിക്കാന്‍ ഇന്നത്തെ പ്രധാനമന്ത്രി കണ്ടെത്തിയ മാര്‍ഗം ഇന്ദിര ഗാന്ധിയെ കുറ്റം പറയുക എന്നതായിരുന്നു എന്നത് ആ വ്യകതിത്വത്തിന്‍റെ പ്രഭാവത്തിനോടുള്ള അനുകരണ മനോഭാവമാണ് ഒരുതരത്തില്‍ കാണിക്കുന്നത്. താരതമ്യങ്ങള്‍ നടത്തുമ്പോള്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളാണ് ഉള്ളതെങ്ങിലും അധികാരത്തെ തങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ഇരു ഭരണാധികാരികളും രണ്ടു വ്യത്യസ്ത രീതിയില്‍ ആണെങ്കിലും ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നു കാണാം.

ഇന്ദിരയെ പോലെ അധികാരത്തിന്‍റെ ഇടനാഴിയിലേക്ക് എത്തിപ്പെടുക ആയിരുന്നില്ല നരേന്ദ്ര മോഡി എന്നതും, വളരെ വ്യത്യസ്തമായ ആശയസംഹിതകള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ആണ് ഇരുവരും പ്രതിനിധാനം ചെയ്തതും എന്നതും മാറ്റി നിര്‍ത്താനാവില്ല. പക്ഷെ അതെ സമയം മാധ്യമങ്ങളോട് ഇരുവരും പാലിച്ചിരുന്ന അകലം ഒരു പോലെ തന്നെ ഉള്ളതാണ്. പാര്‍ലിമെന്‍റ്കളില്‍ നടക്കുന്ന ഡിബെറ്റ്കളോട് ഇരുവര്‍ക്കും മമത ഉണ്ടായിരുന്നില്ല എന്നും തന്റെ ഏതൊരു തീരുമാനത്തെയും പിന്തുടരുന്ന അനുയായികളെ ആണ് സര്‍ക്കാര്‍ സംവിധാനത്തില്‍ വെച്ചിരിക്കുന്നത് എന്നും ഇരുവരും അധികാരം കൈകാര്യം ചെയ്ത രീതിയിലുള്ള സമാനതകള്‍ ആണ്.

കോണ്ഗ്രസ് മുക്ത ഭാരതം എന്നും , കോണ്‍ഗ്രസ് പാര്‍ട്ടിയെ കീടമായും വ്യഖ്യാനിക്കുന്ന മോഡിയുടെ പ്രസംഗങ്ങളും പ്രതിപക്ഷ ബഹുമാനം കാണിക്കാതിരുന്ന ഇന്ദിരയുടെ പിന്തുടര്‍ച്ച ആയി തന്നെ കാണാം. ഉയര്‍ന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളെ നിയമിക്കുമ്പോള്‍ ഇന്ത്യ കാണിച്ച അതെ മനോഭാവം തന്നെയാണ് മോഡി കാണികുന്നത് എന്നതിന് തെളിവാണ് ഗുജറാത്ത് കേഡറില്‍ നിന്നുള്ള നിരവധി പേര്‍.

നാല് വര്ഷം കൊണ്ട് ഇന്ത്യന്‍ ജനധിപത്യ വ്യവസ്ഥയെ ഇന്ദിര ഗാന്ധി ചെയ്തതിനേക്കാള്‍ എത്രത്തോളം ഭീകരമായി ആക്രമിക്കാം എന്നതില്‍ മോഡി സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയി എന്നു കാണാം. റിസര്‍വ് ബാങ്കിനെയും ഇലക്ഷന്‍ കമ്മീഷനെയും പോലുള്ള സംവിധാനങ്ങളെ പോലും തോന്നിയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു രാഷ്ട്രീയ ഉദ്ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളെക്കള്‍ അധികാരം കയ്യില്‍ വെക്കുന്നതിനു മുന്‍’ഗണന കൊടുക്കുന്ന ഒരു പ്രധാനമന്ത്രിയെ നമുക്ക് കാണാന്‍ സാധിക്കും.

പക്ഷെ പ്രായോഗിക ആശയങ്ങള്‍ ജന നന്മക്കു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിൽ ഹരിത വിപ്ലവവും ധവള വിപ്ലവും തീർത്ത, ലോക രാഷ്ട്രങ്ങൾക്കിടയിൽ ആണവ പരീക്ഷണത്തിലൂടെ ബുദ്ധനെ ചിരിപ്പിച്ച പരീക്ഷണം നടത്തുന്നതിന് എത്രയോ മുന്നേ രാജസ്ഥാൻ മരുഭൂമിയിൽ ആണവ പരീക്ഷണത്തിന് നേതൃത്വം കൊടുത്തത്തിലൂടെയും, ലോകരാഷ്ട്രങ്ങൾ അത്ഭുതത്തോടെ നോക്കുന്ന ഇന്ത്യ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത ഇന്ദിരാ ഗാന്ധിയില്‍ കാണാന്‍ സാധിക്കും.

സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നതിനെ വ്യകതിപരമായ ആഘോഷമാക്കാന്‍ മോഡി ശ്രമിച്ചപ്പോള്‍ ഇന്ത്യക്കെതിരെ  പാക്കിസ്ഥാൻ യുദ്ധം ചെയ്തപ്പോൾ പാകിസ്ഥാൻ ഭൂപടത്തിൽ കിഴക്കൻ പാകിസ്ഥാൻ എന്നാ പ്രദേശം അടർത്തിമാറ്റി ഇന്ത്യയോട് കളിച്ചാൽ ഇതായിരിക്കും അവസ്ഥ എന്ന് പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയില്‍ ഉള്‍ക്കരുത്തുള്ള ഒരു ഭരണാധികാരിയെ ആണ് കാണാന്‍ സാധിച്ചത്. അതെ പോലെ ബംഗ്ലാദേശ് എന്ന ജ്യത്തെ ക്യപ്റ്റൻ മുജീബ് റഹ്മാനെ ഏല്പിച്ച ,അന്തരാഷ്ട്ര രംഗത്ത് ചേരി ചേര രാജ്യങ്ങളുടെ നിറുകയിൽ നിന്ന് മൂന്നാം ലോക രാജ്യങ്ങളെ നയിച്ച ഇന്ദിര ഗാന്ധി നയതന്ത്ര ബന്ധങ്ങളില്‍ ചടുലത പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു.

പാകിസ്ഥാനുമായി യുദ്ധം ജയിച്ചപ്പോൾ പാർലമെന്റിൽ മോഡിയുടെ മുന്ഗാമി ആയിരുന്ന അടൽ ബിഹാരി വാജ്പേയ് പ്രസങ്ങിച്ചത് ” ഇന്ത്യ രാജ്യത്തിന്റെ 4 അതിരുകൾ
സംരക്ഷിക്കാൻ ദൈവം നിയോഗിച്ച ദുർഗയാണ് ശ്രീമതി ഇന്ദിര ഗാന്ധി” എന്നാണ്. ഇങ്ങനെ പ്രതിയോഗികളുടെ പോലും പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ഇന്ദിരക്കും അവരുടെ  തീരുമാനങ്ങള്‍ക്കും കഴിഞ്ഞിരുന്നു എങ്കിലും  ഇന്ദിരയുടെ രീതികള്‍ നരേന്ദ്ര മോഡി പിന്തുടരുമ്പോഴും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിയാതെ അനുകരണങ്ങള്‍ മാത്രമായി മാറുന്നതും നാം കാണുന്നു. 

അതേ സമയം മന്‍കി ബാത്തില്‍ അടിയന്തിരാവസ്ഥ ഇന്ത്യന്‍ ജനധിപത്യത്തിലെ കറ ആണെന്ന് പറഞ്ഞ നരേന്ദ്ര മോഡി വര്‍ദ്ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകത്തോടും ഹിന്ദുത്വ പ്രക്ഷോഭ ങ്ങളുടെയും മറ്റു ആഭ്യന്തര കലാപങ്ങളോടും പുലര്‍ത്തുന്ന മൌനം നിലവില്‍ ഇന്ത്യയില്‍ ഇന്ന്സം ജാതമായികൊണ്ടിരിക്കുന്ന അടിയന്തിരാവസ്ഥയോട് പുലര്‍ത്തുന്ന മനോഭാവം വ്യക്തമാക്കുന്നു.

പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഇന്ദിര കാണിച്ച നയപരത നരേന്ദ്ര മോഡിക്ക് കാണിക്കാന്‍  പറ്റുന്നില്ല എന്ന് കാണാം. ഇന്നത്തെ ഇന്ത്യ വ്യക്തമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനേക്കാള്‍  പരീക്ഷണ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു എന്നത് ഇരുവരുടെയും വ്യക്തിത്വത്തിന്‍റെ പ്രധാന വ്യത്യാസം ആയി കാണാം.

curated content

Share.

Leave A Reply

Powered by Lee Info Solutions