ഐഎസ് എൽ; അടി ..തിരിച്ചടി..ആദ്യ പകുതി സംഭവബഹുലം

0

അടിയും തിരിച്ചടിയുമായി ഐഎസ്എൽ ഫൈനൽ ആദ്യപകുതി. കിരീടം ചൂടാനുള്ള കലാശക്കളിയില്‍ കിക്കോഫില്‍നിന്ന് തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ കുതിപ്പ് നടത്തി. വിനീതിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. ഒപ്പം ആവേശം ആവോളം നല്‍കി കാണികളും.

എന്നാൽ കളിയുടെ ആദ്യഗോൾ നേടാൻ വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയ മുഹമ്മദ് റാഫിക്കായിരുന്നു യോഗം. ഹെഡ്മാസ്റ്റർ ഹെഡർ ഗോളിലൂടെ തന്നെ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷം.

അതേസമയം, ആവേശത്തിന് അധികം ആയുസുണ്ടായില്ല. 44 ാം മിനിറ്റിൽ സെറിനോയുടെ ഹെഡറിലൂടെ കൊൽക്കത്ത സമനില പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.

Share.

Leave A Reply

Powered by Lee Info Solutions