ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം; പകരംവീട്ടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

0

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറും. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സും പ്രഥമ ചാംപ്യന്‍മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമാണ് കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇന്നു വീണ്ടും നടക്കാനിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തിയും കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയുമാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഇന്നു വൈകിട്ട് ഏഴിനാണ് കിക്കോഫ്.
കൊച്ചിയില്‍ നടന്ന ഐ.എസ്.എല്ലിന്റെ പ്രാഥമിക റൗണ്ടിലെ അഞ്ചു മത്സരങ്ങളിലും സെമിയുടെ ആദ്യ പാദത്തിലും വിജയിച്ച്‌ സ്വന്തം ഗ്രൗണ്ടില്‍ ആറു തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കന്നി കിരീടം തേടിയിറങ്ങുന്നത്.

ബ്ലാസ്റ്റേഴ്സിന്റെയും കൊല്‍ക്കത്തയുടെയും ഉടമസ്ഥരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഒപ്പം ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വ്യവസായി മുകേഷ് അംബാനി എന്നിവരും നെഹ്റു സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിലുണ്ടാവും.

Share.

Leave A Reply

Powered by Lee Info Solutions