കണ്ണീരണിഞ്ഞ് മഞ്ഞപ്പട; ഷൂട്ടൗട്ടിൽ കേരളത്തെ വീഴ്ത്തി കൊൽക്കത്തയ്ക്ക് ഐഎസ്എൽ കിരീടം

0

ഷൂട്ടൗട്ടിൽ കാലിടറി ബ്ലാസ്റ്റേസ്. ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ആരു കിരീടമുയര്‍ത്തുമെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ വീണ്ടുമൊരു പെനല്‍റ്റി ഷൂട്ടൗട്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ്-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം നിശ്ചിത സമയത്തും സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

നേരത്തെ ആദ്യ ഐ.എസ്. എല്‍ ഫൈനലില്‍ എക്സ്ട്രാ ടൈമിലായിരുന്നു തോല്‍വിയെങ്കില്‍ സ്വന്തം തട്ടകത്തില്‍ ഷൂട്ടൗട്ടിലായിരുന്നു തോല്‍വി. ബ്ലാസ്റ്റേഴ്സിനെ 4-3 എന്ന സ്കോറില്‍ തോല്‍പിച്ചാണ് കൊല്‍ക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്.
എന്‍ഡോയെയയും ഹെങ്ബര്‍ട്ടുമാണ് ബ്ലാസ്റ്റേഴ്സിന്റെ കിക്കുകള്‍ പാഴാക്കിയത്. കൊല്‍ക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിനും പിഴിച്ചു. ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടിയും ഡ്യൂട്ടി, ബോര്‍ഹ, ലാറ എന്നിവര്‍ കൊല്‍ക്കത്തയ്ക്കുവേണ്ടിയും ലക്ഷ്യം കണ്ടു.

 നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഒരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 37ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയത്. 44ാം മിനിറ്റില്‍ സെരെനൊ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു.
37ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ കോര്‍ണറില്‍ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ഏഴു മിനിറ്റിന് ശേഷം കൊല്‍ക്കത്ത തിരിച്ചടിച്ചു. സമീഹ്ഗ് ഡൗട്ടിയുടെ കോര്‍ണറില്‍ സെറീനോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

 

 

Share.

Leave A Reply

Powered by Lee Info Solutions