ഐഎസ്എൽ ഫൈനൽ; മല്‍സരം നിയന്ത്രിക്കുന്നത് ഒളിംപിക്സ് ഫൈനല്‍ നിയന്ത്രിച്ച റഫറി

0

കൊച്ചി : ഇന്ന് കൊച്ചിയില്‍ നടക്കുന്ന ഐഎസ്‌എല്‍ ഫൈനലിന് വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഐഎസ്‌എല്ലില്‍ കന്നിക്കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സും രണ്ടാം കിരീടത്തിനായി അത്ലറ്റികോ ഡി കൊല്‍ക്കത്തയും പോരിനിറങ്ങുമ്ബോള്‍, മല്‍സരം നിയന്ത്രിക്കുന്നത് ഒളിംപിക്സ് ഫൈനല്‍ നിയന്ത്രിച്ച റഫറി. റിയോ ഒളിംപിക്സ് ഫൈനലില്‍ ബ്രസീല്‍ -ജര്‍മ്മനി മല്‍സരം നിയന്ത്രിച്ച ഇറാന്‍കാരന്‍ അലി റസ ഫഗാനിയാണ് കൊച്ചിയില്‍ കളി നിയന്ത്രിക്കുക.
2008 മുതല്‍ ഫിഫയുടെ അംഗീകൃത റഫറിയാണ് അലി റസ. 2015 ലെ ക്ലബ് ലോകകപ്പ് ഫൈനല്‍, ഏഷ്യന്‍ കപ്പ് ഫൈനല്‍, എന്നിവയും നിയന്ത്രിച്ചത് അലി റസയാണ്. ഒളിംപിക്സ് ഫൈനലില്‍ അലി റസയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് ഫൈനലില്‍ ലൈന്‍സ് മാന്‍മാരായി ഉണ്ടാകുക.

ഇറാനില്‍ നിന്നു തന്നെയുള്ള റെസ സോഖന്ദനും മുഹമ്മദ് റെസ മന്‍സൂരിയുമാണ് അതിര്‍ത്തി വരയില്‍ റഫറിയെ സഹായിക്കാനായി നിലയുറപ്പിക്കുക.

Share.

Leave A Reply

Powered by Lee Info Solutions