ഐഎസ്‌എല്ലില്‍ പുതിയ ടീമുകള്‍ ഉള്‍പ്പെടുത്തുന്നു; തിരുവനന്തപുരം ടീമിന് സാധ്യത

0

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന് പ്രതീക്ഷയേകി തിരുവനന്തപുരത്ത് നിന്നുള്ള ടീം കളിക്കാന്‍ സാധ്യത. ഐഎസ്‌എല്‍ വിപുലീകരിച്ച്‌ കൂടുതല്‍ മികച്ചതാക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി മൂന്ന് പുതിയ ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഐ.എസ്.എല്‍ സംഘാടകര്‍ തീരുമാനിച്ചതോടെയാണ് തിരുവന്തപുരത്ത് നിന്നുള്ള ടീം വരാനുള്ള സാധ്യത തെളിയുന്നത്.

തിരുവനന്തപുരം, അഹമ്മദാബാദ്, കട്ടക്, ബംഗളുരു, ദുര്‍ഗാപൂര്‍, ഹൈദരാബാദ്, ജംഷഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെ ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി . ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തി പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ ഈ സീസണ്‍ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തില്‍ കിട്ടിയ സ്വീകാര്യത കണ്ട് മികച്ച മാനേജ്മെന്റുകള്‍ തിരുവനന്തപുരത്തെ ടീമിനായി എത്തുമെന്നാണ് സൂചന.

Share.

Leave A Reply

Powered by Lee Info Solutions