സൂപ്പര്‍ ഫുട്‌ബോളിന് ഇന്ന് തുടക്കം; കിക്കോഫ് രാത്രി എട്ടിന്

0

കൊച്ചി: ഐഎസ്‌എല്‍ നാലാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ കൊല്‍ക്കത്തയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. കഴിഞ്ഞ വര്‍ഷം നിര്‍ത്തിയേടത്തു നിന്നാണ് ഐഎസ്‌എല്ലിന്റെ നാലാം സീസണ് തുടക്കമാവുന്നത്.

റെനി മ്യൂളന്‍സ്റ്റീന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പടയ്ക്ക് കരുത്തായി ദിമിത്താര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, കറേജ് പെകൂസന്‍, അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ് തുടങ്ങിയ പുതുനിരയും ടീമില്‍ ഉണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത വിട്ട് തിരിച്ചെത്തുന്ന ആരാധകരുടെ സ്വന്തം ഇയാന്‍ ഹ്യൂം. പിന്‍നിരയിലാണെങ്കിലും മുന്നില്‍ നിന്ന് നയിക്കാന്‍ സന്ദേശ് ജിങ്കാന്‍. മലയാളിപ്പെരുമ കാത്ത് സി.കെ വിനീതും റിനോ ആന്റോയും അജിത് ശിവനും കെ. പ്രശാന്തും മഞ്ഞപ്പടയുടെ മാറ്റ്കൂട്ടുന്നു. മുന്‍ സീസണുകളെക്കാള്‍ സന്തുലിത ടീമുമായിട്ടാണ് മഞ്ഞപ്പട എത്തുന്നത്.

അത്ലറ്റിക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ച്‌ അമര്‍ തൊമര്‍ കൊല്‍ക്കത്തയെന്ന പേരിലാണ് ചാമ്ബ്യന്‍മാര്‍ ഇറങ്ങുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബീ കീന്‍, കാള്‍ ബേക്കര്‍, ജയേഷ് റാണെ എന്നിവര്‍ പരുക്കിന്റെ പിടിയിലാണെങ്കിലും കൊല്‍ക്കത്ത പോരിന് സജ്ജമെന്ന് കോച്ച്‌ ടെഡി ഷെറിംഗ്ഷാം.

Share.

Leave A Reply

Powered by Lee Info Solutions