ഷക്കീരയെ വിവാഹം ചെയ്തതുപോലെയല്ല, പിക്വെയുടെ പുതിയ ഈ മോഹം

0

സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാള്‍ഡ് പിക്വെയ്ക്ക് ഒരു മോഹമുണ്ട്. 2010 ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കായിലൂടെ നിറഞ്ഞ് നിന്ന് കൊളംബിയന്‍ പോപ് സുന്ദരി ഷക്കീരയെ കല്ല്യാണം കഴിച്ച് മോഹസാഫല്യമടഞ്ഞതു പോലെയല്ല ഇത്തവണത്തേത്. മാസങ്ങളും ആഴ്ച്ചകളും മാസങ്ങളും നീണ്ട കൂടിയാലോചനകള്‍ വേണ്ടി വന്നേക്കാം പിക്വെയ്ക്ക് ഈ സ്വപ്‌നം സഫലമാക്കാന്‍. അതിന്റെ ആദ്യ ചുവടുവെയ്പ്പ് നടത്തിക്കഴിഞ്ഞു ബാഴ്‌സലോണ ക്ലബ്ബിന്റെ കൂടി താരമായ പിക്വെ.

മോഹം ഇതാണ്, ഫുട്‌ബോളിലേതു പോലെ ഒരു ടെന്നീസ് ലോകകപ്പ് സംഘടിപ്പിക്കുക. കടുത്ത ടെന്നീസ് ആരാധകന്‍ കൂടിയായ പിക്വെ അതിനായുള്ള ചര്‍ച്ചകളിലാണിപ്പോള്‍. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മഡ്രിഡ് ഓപ്പണ്‍ ടെന്നീസിനിടെ നിരവധി കൂടിയാലോചനകല്‍ പിക്വെ നടത്തിക്കഴിഞ്ഞു.

പുരുഷ വിഭാഗം സിംഗിള്‍ ലോകകപ്പാണ് പിക്വെ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന ലോകകപ്പ് ആണ് സ്‌പെയിനിന്റെ പ്രതിരോധതാരത്തിന്റെ സ്വപ്നം.

Share.

Leave A Reply

Powered by Lee Info Solutions