ജിഷ വധക്കേസ് : വിചാരണ പൂര്‍ത്തിയായി വിധി ചൊവ്വാഴ്ച്ച 

0

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രതിയുടെത് ഹീനമായ കുറ്റമാണെന്നു പ്രോസിക്യൂഷന്‍ അന്തിമവാദത്തില്‍ അഭിപ്രായപ്പെട്ടു. കേസില്‍ അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതി.

ആറു മാസത്തിലേറെ നീണ്ട വിചാരണ നടപടികളാണ് ഇന്ന് അവസാനിച്ചത്. കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ 2016 ഏപ്രില്‍ 28 നാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

Share.

Leave A Reply

Powered by Lee Info Solutions