കസബ രംഗത്തില്‍ ഒരു തെറ്റും ഇല്ലെന്നു സീനില്‍ പോലീസായി അഭിനയിച്ച നടി ജ്യോതി ഷാ

0

മലയാള സിനിമയില്‍ എത്തിയതിനു ശേഷമാണ് മമ്മൂട്ടിയെ കുറിച്ച് അറിയുന്നത് എന്നും , ആ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ ഒരു പ്രശ്നവും തോന്നിയില്ല എന്നും കസബ യിലെ വിവാദ രംഗത്തില്‍ അഭിനയിച്ച നടി ജ്യോതി ഷാ.

ഇരുവരും കഥാപാത്രങ്ങള്‍ ആയിട്ടാണ് പെരുമാറിയത് എന്നും സമൂഹത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളും സിനിമയില്‍ കാണിക്കേണ്ടത് ഉണ്ട് എന്നും ജ്യോതി ഷാ പറഞ്ഞു.

വെറുതെ ഉണ്ടായ വിവാദം ആണെന്നും , നല്ലത് മാത്രം കാണിക്കാന്‍ ഉള്ളത് അല്ല സിനിമ എന്നും നടി പറഞ്ഞു. ആ രംഗത്തിലെത് പോലുള്ള സംഭവത്തിലൂടെ എത്രയോ പേര്‍ കടന്നു പോയിട്ടുണ്ടാവും എന്നും , അതൊക്കെ ആണ് അതിലൂടെ മനസിലാക്കേണ്ടത് എന്നും ജ്യോതി ഷാ പറയുക ഉണ്ടായി .

രംഗം സ്ത്രീ വിരുദ്ധമാണോ എന്നതല്ല പ്രശ്നം എന്നും, സമൂഹത്തിലെ നെഗറ്റീവും പോസിറ്റീവും കാണിക്കാന്‍ വേണ്ടിയാണ് ഇതിലൂടെ ശ്രമിച്ചത് എന്നും, എല്ലാ മനുഷ്യന്മാര്‍ക്കും ഉള്ളത് പോലെ നല്ലതും ചീത്തയും ആയ സ്വഭാവങ്ങള്‍ രാജന്‍ സക്കറിയ എന്ന മംമൂടി കഥാപാത്രത്തിനും ഉണ്ട് എന്നും ജോതി പറഞ്ഞു

Share.

Leave A Reply

Powered by Lee Info Solutions