കബാലി ചതിച്ചോ?? റിവ്യു വായിക്കാം

0

ചെന്നൈ: വളരെ പ്രതീക്ഷയോടെ എത്തുന്ന രജനികാന്ത് ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ ചലനങ്ങളുണ്ടാകാതെ പോകുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ കബാലിക്ക് അതേ ഗതിയുണ്ടാകില്ലെന്ന് ഉറപ്പായി. അത്യുഗ്രന്‍ രജനികാന്ത് ചിത്രമെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണ് കബാലി.

രജനികാന്തിന്റെ മാസ് ഡൈലോഗുകള്‍ ചിത്രത്തില്‍ ആവോളം ഉള്‍ക്കൊളളിച്ചിട്ടുണ്ടെങ്കിലും അതെന്നും കാര്യമായി എല്‍ക്കുന്നില്ല. മനോഹരമായ തുടക്കമാണ് കബാലിക്ക് . എന്നാല്‍ ഈ തുടക്കം മുതലാക്കുവാന്‍ പിന്നീട് സാധിച്ചില്ല. പതിഞ്ഞ താളത്തില്‍ മുന്നേറുന്ന ചിത്രം ഇടയ്ക്ക് വിരസത സമ്മാനിക്കുന്നുണ്ട്.

വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റ് നീണ്ട ക്യൂവില്‍ സ്ഥാനം പിടിച്ച് പോലീസിന്റെ ഇടിക്കൊണ്ട് കാണുവാനുളള സംഗതിങ്ങളൊന്നും ചിത്രത്തിലില്ല. എങ്കിലും ഏറെ നാളുകള്‍ക്ക് ശേഷം ആഘോഷമാക്കുവാന്‍ ഒരു ചിത്രമെന്ന പേരില്‍ തിയറ്ററില്‍ തന്നെ പോയി കാണേണ്ട ചിത്രമാണ് കബാലി.

Share.

Leave A Reply

Powered by Lee Info Solutions