കബാലി പാട്ടുകൾ ഹിറ്റ്

0

download (4)ദളപതി രജനികാന്ത് നായകനായെത്തുന്ന കബാലി തിയെറ്ററുകളിലെത്തും മുൻപേ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചനാൾ മുതൽ കബാലി വാർത്തകളിലും നിറയുന്നുണ്ട്. ഏറ്റവും ഒടുവിൽ കബാലിയിലെ പാട്ടുകളാണ് ഹിറ്റ്‌ലിസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.
ചിത്രത്തിലെ നെറുപ്പു ഡാ.. എന്ന പാട്ട് ഒരു ദിവസം ആസ്വദിച്ചത് ഒരു മില്യണിലേറെ ആളുകളാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാട്ടുകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഏതാനും ദിവസം മുൻപെത്തിയ കബാലിയുടെ ടീസർ കണ്ടതു പത്തു മില്യണിലേറെയാളുകളാണ്. ഇതുവരെയിറങ്ങിയിട്ടുള്ള ഇന്ത്യൻ സിനിമകളുടെ ടീസറുകളെയൊക്കെ പിന്നിലാക്കിയാണ് ഈ വിജയം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളൊരുക്കിയിരിക്കുന്നതു സന്തോഷ് നാരായണനാണ്. രാധിക ആപ്‌തെയാണ് നായിക.

Share.

Leave A Reply

Powered by Lee Info Solutions