ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി

0

മുംബൈ: ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവിക സേന പരാജയയപ്പെടുത്തി. ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ റാഞ്ചാനുള്ള ശ്രമമാണ് ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് ശാരദ പരാജയപ്പെടത്തിയത്.

ഇന്നലെ വൈകിട്ട് നാലിന് സലാല തീരത്തിന് സമീപത്തുവെച്ച്‌ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണില്‍ നിന്ന് ഇന്ത്യന്‍ കപ്പലിലേക്ക് അപായ സന്ദേശം എത്തുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ ഇന്ത്യന്‍ കപ്പല്‍ ലൈബിരിയന്‍ കപ്പലിന് അടുത്തെത്തി.

ഇന്ത്യന്‍ പടക്കപ്പല്‍ കണ്ടതോടെ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ച്‌ മൂന്നു ബോട്ടുകള്‍ രക്ഷപെട്ടെങ്കിലും മറ്റ് ബോട്ടുകളെ ഇന്ത്യന്‍ സേന കീഴടക്കി. ബോട്ടുകളില്‍ നിന്ന് എകെ 47 തോക്കുകള്‍ അടക്കമുള്ളവ കണ്ടെത്തി. മത്സ്യബന്ധന ബോട്ടുകളല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഇന്ത്യന്‍ നടപടി.

Share.

Leave A Reply

Powered by Lee Info Solutions