ബിപാഷ ബസുവിന് വരന്‍ കരണ്‍സിങ് ഗ്രോവര്‍..

0

download (1)ബോളിവുഡ് നടി ബിപാഷ ബസു വിവാഹിതയാവാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ബിപാഷയുമായി അടുത്ത ബന്ധത്തിലെന്ന് മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ കുറേക്കാലമായി വരുന്ന കരണ്‍ സിങ് ഗ്രോവറാണ് വരനെന്നാണ് വാര്‍ത്തകള്‍. കരണ്‍ സിങ് ഗ്രോവര്‍, തന്റെ നിലവിലുള്ള ഭാര്യ ജെന്നിഫര്‍ വിന്‍ഗെറ്റുമായി കുറേ നാളായി നല്ല ബന്ധത്തിലല്ല ഉള്ളത്. വിവാഹമോചനത്തിനായി അദ്ദേഹം കുറേനാളായി ശ്രമിക്കുന്നുവെന്നും എന്നാല്‍ ജീവനാംശം സംബന്ധിച്ച് ധാരണയാവാത്തതിനാല്‍ ജെന്നിഫര്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറാവുന്നില്ലെന്നും നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും ചേര്‍ന്ന് ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിയമപരമായ നടപടിക്രമങ്ങള്‍ നീണ്ടുപോവുന്നപക്ഷം ബിപാഷയുടെയും കരണിന്റെയും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്ന് പിങ്ക്‌വില്ലയെ ഉദ്ധരിച്ച് ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ ബിപാഷയും കരണും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്തിരുന്നപ്പോഴും തമ്മില്‍ അടുത്ത ബന്ധമൊന്നുമില്ലെന്നാണ് ഇതുസംബന്ധിച്ച ഗോസിപ്പുകള്‍ക്ക് അവര്‍ മറുപടി പറഞ്ഞിരുന്നത്. വിവാഹവാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Share.

Leave A Reply

Powered by Lee Info Solutions