കെആര്‍കെയ്ക്ക് വിഷം കൊടുക്കാന്‍ അമ്മ ശ്രമിച്ചിരുന്നു, അന്നത് ചെയ്തിരുന്നുവെങ്കിൽ : സോഷ്യല്‍ മീഡിയ

0

വിവാദ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ കെആര്‍കെ മാതൃദിനതത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ട്വീറ്റിന് മറുപടിയുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷമുള്ള ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഒരു കാലത്ത് തന്നെ വിഷം തന്ന് കൊല്ലണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നാണ് കെആര്‍ കെ ട്വീറ്റ് ചെയ്തിട്ടുള്ളത്.ടിവിക്ക് മുന്നിലിരുന്ന് സമയം കളയുകയും സ്‌കൂളില്‍ പോകുകയും ചെയ്തതിനാണ് മാതാപിതാക്കള്‍ തന്നെ കൊല്ലാന്‍ നോക്കിയതെന്നാണ് കെആര്‌കെ വിശദീകരിക്കുന്നത്. മറ്റു സഹോദരങ്ങളെപ്പോലെ തന്നെയും ഒരു കര്‍ഷകനായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്.

ആറ് മക്കളുടെ കൂട്ടത്തില്‍ താനായിരുന്നു ഏറ്റവും മോശമെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. കൃഷി ചെയ്യാന്‍ പോകുന്നതിന് പകരം സ്‌കൂളില്‍ പോണമെന്ന് ആവശ്യപ്പെടുകയും സിനിമ കാണുകയും ചെയ്തതിനാലാണ് താന്‍ വീട്ടിലെ മോശം കൂട്ടിയായി മാറിയത്. സ്‌കൂളിലൊന്നും പോവാതെ കൃഷിയുമായി കഴിഞ്ഞിരുന്നുവെങ്കില്‍ താനും വരുടെ നല്ല മകനായേനെ. സ്‌കൂളിലൊന്നും പോകാതെ 15 വയസ്സില്‍ വിവാഹവും കഴിച്ച് കൂടിയിരുന്നുവെങ്കില്‍ താനും നല്ല മകനായേനെ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

കെആര്‍കെയുടെ ട്വീറ്റിനെ കണക്കറ്റ് പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. അന്ന് ആ അമ്മ വിഷം നല്‍കി കെആര്‍കെയെ കൊന്നിരുന്നുവെങ്കില്‍ അവര്‍ ദേശത്തിന്റെ അമ്മയായി വാഴ്ത്തപ്പെടുമെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.

ss

അന്ന് ആ അമ്മ ആഗ്രഹിച്ച കാര്യം ഇന്ന രാജ്യത്തെ ജനങ്ങള്‍   കെആര്‍കെയെ വിഷം നല്‍കി കൊല്ലാന്‍ അഗ്രഹിക്കുന്നതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറിച്ചിട്ടുണ്ട്.
sss

Share.

Leave A Reply

Powered by Lee Info Solutions