പ്രഥമ ദേശീയ സീനിയർ സ്കൂൾ മീറ്റ്: 11 സ്വർണവുമായി കേരളത്തിന് കീരിടം

0

പുണെ∙ ബാലെവാഡി ഛത്രപതി ശിവജി സ്പോർട്സ് കോംപ്ലക്സ് ആതിഥ്യം വഹിച്ച പ്രഥമ ദേശീയ സ്കൂൾ സീനിയർ മീറ്റിൽ കേരളത്തിന് കിരീടം. 11 സ്വർണവും 13 വെള്ളിയും ആറു വെങ്കലവുമുൾപ്പെടെ 114 പോയിന്റു നേടിയാണ് കേരളത്തിന്റെ കിരീടധാരണം. തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. അവിഭജിത സ്കൂൾ മീറ്റുകൂടി പരിഗണിച്ചാൽ കേരളത്തിന്റെ തുടർച്ചയായ ഇരുപതാം കിരീടമാണിത്.

സംഘാടനത്തിന്റെ സൗകര്യത്തിനായി ദേശീയ സ്കൂൾ‌ മീറ്റിനെ മൂന്നായി വിഭജിച്ചശേഷമുള്ള പ്രഥമ സീനിയർ മീറ്റാണ് പുണെയിൽ നടന്നത്. ജൂനിയർ, സബ് ജൂനിയർ മീറ്റുകൾ ഇനി നടക്കാനുണ്ട്. ജൂനിയർ മത്സരങ്ങൾ ഹൈദരാബാദിലും സബ് ജൂനിയർ മത്സരങ്ങൾ നാസിക്കിലുമാണു നടക്കുന്നത്. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Share.

Leave A Reply

Powered by Lee Info Solutions