സെക്സി ദുര്‍ഗ ഗോവന്‍ ചലചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ രാജീവ് രവിയും ആഷിക്ക് അബുവും രംഗത്ത്

0

സനല്‍കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗ ഗോവന്‍ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതിനു എതിരെ മലയാള ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം രംഗത്ത്. ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അറിയിച്ചതാണ് ഈ കാര്യം. രാജിവ് രവി, ലിജോ ജോസ് പള്ളിശ്ശേരി, ഗീതു മോഹന്‍ ദാസ്‌, സൌമ്യ സദാനന്ദന്‍ , സമീര്‍ താഹിര്‍ തുടയിവര്‍ ഒരുമിച്ചാണ് പ്രസ്താവന്‍ ഇറക്കിയത്

സംയുക്ത പ്രസ്‌താവന.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പരോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇതുമൂലം 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്. സുജോയ്‌ഘോഷിനെ പോലെ ദേശീയ-അന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്‌സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്, അതുവഴി, 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യമായും. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിവയ്ക്കുക വരെ ചെയ്തു. അഥവാ 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു.
അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഞങ്ങള്‍ ആ നിലപാടിലെ അപലപിക്കുന്നു.

Aashiq Abu, Rajeev Ravi, Lijo Pallissery, Dileesh Pothan, Geethu Mohandas, 
Rafeeq Ahamed, Rima Kallingal, VK Sreeraman, Soubin Shahir, Vidhu Vincent, Syam Pushkaran, Fousia Fatima, Shyju Khalid, Madhu Neelakandan, Bijibal, Shahabaz Aman, Ajithkumar B, Anwar Ali, Indu VS, Kamal K, Soumya Sadanandan, Asha Joseph.

Share.

Leave A Reply

Powered by Lee Info Solutions