കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവച്ചു

0

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവച്ചു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യുലസ്റ്റീന്റെ വിശദീകരണം. ആരാധകരോടും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സഹ പരിശീലകന്‍ താങ്‌ബോയ് സിങ്‌തോമിനാണ് താത്കാലിക പരിശീലകന്റെ ചുമതല.

2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഓര്‍ക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഈ സീസണില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഏഴ് കളിയില്‍ നിന്നായി ഏഴ് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. സീസണില്‍ രണ്ട് തോല്‍വിയും നാല് സമനിലയും ഒരു വിജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബെംഗളൂരൂ എഫ്‌സി 3-1നാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇതേത്തുടര്‍ന്നു ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions