ഹാര്‍ദിക് പാണ്ഡ്യയെ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച്‌ പോലീസ് പിടിച്ചു;കാരണം വെളിപ്പെടുത്തി താരം

0

ക്രിക്കറ്റ് കളിക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ സുഹൃത്തായ പൊള്ളാര്‍ഡിന്റെ കൂടെ കറങ്ങുന്നതിനിടയിലായിരുന്നു സംഭവം. അതേസമയം തന്റെ സുഹൃത്തായ പോലീസിനെ കൊണ്ട് പൊള്ളാര്‍ഡ് ഒപ്പിച്ച പണിയായിരുന്നു അറസ്റ്റെന്ന് ഹാര്‍ദിക് പറഞ്ഞു.

നഗരത്തിലെത്തിയ ഹാര്‍ദിക് തന്റെ സഹോദരനെ പോലെ കാണുന്ന പൊള്ളാര്‍ഡിന്റെ കൂടെ ചുറ്റിയടിക്കുകയായിരുന്നു. എന്തിനാണ് മിണ്ടാതിരിക്കുന്നതെന്ന് പൊള്ളാര്‍ഡ് ചോദിച്ചപ്പോള്‍ നീ ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഹാര്‍ദിക് പറഞ്ഞത്രേ. തുടര്‍ന്ന് പൊള്ളാര്‍ഡ് സുഹൃത്തായ പോലീസിനെ കൊണ്ട് തന്നെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ദിക് പറഞ്ഞു.

അതേസമയം തന്നെ കുടുക്കാന്‍ വെറുതെ പറ്റിക്കുകയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സംഭവം കൈവിട്ട് പോയെന്ന് താരം വ്യക്തമാക്കി. അവസാനം കേസിനെ കുറിച്ച്‌ സംസാരിക്കാന്‍ പോലീസ് ആരെയോ വിളിക്കുമ്ബോള്‍ ഫോണ്‍ തല തിരിച്ച്‌ പിടിച്ചത് കണ്ടപ്പോഴാണ് തനിക്ക് ശരിക്കും സമാധാനമായതെന്ന് ഹാര്‍ദിക് വ്യക്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions