കൊച്ചിയിലെ കവര്‍ച്ച; സൂചനകള്‍ ബംഗ്ലാദേശിസംഘത്തിലേക്കും

0

കൊച്ചി നഗരത്തെ ഞെട്ടിച്ച മോഷണങ്ങള്‍ക്കു പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കവര്‍ച്ചാസംഘവും ഉണ്ടെന്ന സൂചനകള്‍. റെയില്‍വേ ട്രാക്ക് പരിസരം കേന്ദ്രീകരിച്ചാണ് കവര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്. കവര്‍ച്ചകള്‍ക്ക് ശേഷം മോഷ്ടാക്കള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

കേസ് അന്വേഷിക്കുന്ന കൊച്ചി പോലീസ് ബോര്‍ഡര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. മോഷ്ടാക്കള്‍ പശ്ചിമബംഗാളിലുണ്ടെന്ന് അറിവ് ലഭിച്ച പോലീസ് അവിടെ അന്വേഷണത്തിനായ് എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ബംഗ്ലാദേശിലേക്ക് കടന്നുകളയുകയായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions