കടലില്‍ കളിക്കേണ്ട ഡോള്‍ഫിന്‍ തോട്ടില്‍!!നാട്ടുകാര്‍ ഞെട്ടി!! വീഡിയോ

0

കൊച്ചി: കടലില്‍ നിന്ന് വഴിതെറ്റി പുത്തന്‍തോട്ടിലെത്തിയ ഡോള്‍ഫിന്‍ നാട്ടുകാര്‍ക്ക് കൗതകമായി. ഏഴടിയോളം നീളമുളള ഡോള്‍ഫിന്‍ ഇന്നലെ രാവിലെയാണ് നായരമ്പലം പുത്തന്‍തോട്ടില്‍ പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ തലങ്ങും വിലങ്ങും നീന്തിയ ഡോള്‍ഫിനെ കാണുവാന്‍ നാട്ടുകാര്‍ വട്ടംകൂടി.

വീഡിയോ സമൂഹ്യമാധ്യമങ്ങള്‍ വൈറലായതോടെ ഇടപ്പളളിയില്‍ നിന്ന് സാമൂഹിക വനവല്‍ക്കരണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും ഡോള്‍ഫിന്‍ പുത്തന്‍തോട്ടില്‍ നിന്ന് അപ്രതീക്ഷമായി. പിന്നീട് നാല് കിലോമീറ്ററുകള്‍ക്കപ്പറം ഞാറയ്ക്കല്‍ ബന്തര്‍ കനാലിലാണ് ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് വലയും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ ഡോള്‍ഫിനെ ജയ്ഹിന്ദ് കടപ്പുറത്ത് കൊണ്ടുവന്ന കടലില്‍ ഇറക്കിവിട്ടു. വേലിയേറ്റമോ പ്രായാധിക്യമോ മൂലമാകാം ഡോള്‍ഫിന് വഴിതെറ്റിയതെന്ന് പഴമക്കാര്‍ പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions