പക വീട്ടാനുളളതാണ്; കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ സൂത്രവാക്ക്യം

0

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് -കൊല്‍ക്കത്ത ഫൈനല്‍. കേരളത്തിന്റെ ആരാധകര്‍ ഏറ്റവും ആഗ്രഹിച്ചത് കൊച്ചിയിലെ തട്ടകത്തില്‍ ചിരവൈരികളായ കൊല്‍ക്കത്തയെ ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഫൈനലില്‍ നേരിടണമെന്നാണ്. ആരാധകരുടെ പ്രര്‍ഥന ദൈവം കേട്ടു. തപ്പിയും തടഞ്ഞും തുടങ്ങി ഒടുവില്‍ കൊടുങ്കാറ്റായി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ലീഗ് ഫൈനലിലേക്ക്. എതിരാളികള്‍ കൊല്‍ക്കത്ത. 18ന് കൊച്ചിയിലെ മഞ്ഞക്കടലിരമ്പിനിടയില്‍ ഏഴ് മണിക്ക് കിക്കോഫ്.

പക വീട്ടാനുളളതാണെന്ന് പഴയ സിനിമ ഡൈലോഗ് ഒരിക്കല്‍ കൂടി ഓര്‍മിക്കാം. രണ്ട് വര്‍ഷം മുമ്പ് ഐഎസ്എല്ലിന്റെ ആദ്യസീസണ്‍ ഫൈനലിലെ പരാജയത്തിന് പകരം വീട്ടുവാനുളള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. അന്ന് കേരളത്തിനെ ഫൈനലിലെത്തിച്ച ഹ്യൂമും പിയേഴ്‌സണും ഇന്ന് കൊല്‍ക്കത്തയുടെ പ്രിയതാരങ്ങളാണ്. അത്‌ലറ്റികോയ്ക്ക് വേണ്ടി പന്ത് തട്ടിയ മുഹമ്മദ്ദ് റാഫിയും മുഹമ്മദ് റഫീക്കും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലുണ്ട്. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ റഫീക്കിന്റെ ഹെഡര്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് അന്ന് കൊല്‍ക്കത്തയോട് അടിയറവ് പറഞ്ഞത്. ഡല്‍ഹിക്കെതിരെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അതേ റഫീക്ക് തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ചു.

Share.

Leave A Reply

Powered by Lee Info Solutions