കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ക്രൂരബലാത്സംഗത്തിനിരയായി

4

break news 1

കൊച്ചി: എറണാകുളത്തെ പ്രമുഖസ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ക്രൂരമായി ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജൂണ്‍ ഒന്നിനാണ് 23 വയസുളള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ അന്ന് തന്നെ ആശുപത്രിയിലെ ഐസിയവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് രഹസ്യചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

girls rape

ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ആശുപത്രിക്കുളളില്‍ ക്രൂരത അരങ്ങേറിയത്. ആശുപത്രിയുമായി അടുത്ത ബന്ധമുളള ആള്‍തന്നെ പ്രതിയായതിനാല്‍ കേസ് രജിസ്ട്രര്‍ ചെയ്യാതെ ഒതുക്കി തീര്‍ക്കുവാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ജില്ലയ്ക്ക് പുറത്തുളള പെണ്‍കുട്ടിയുടെ വീട്ടുകാരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം ജോലിക്കാരുളള ആശുപത്രിയില്‍ പലപ്പോഴും ഇവരോട് മാനേജ്‌മെന്റ് മോശമായിട്ടാണ് പെരുമാറുന്നത്. നേഴ്‌സുമാരോടും അപമര്യാദയായി പെരുമാറിയ പലസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രേഖാമൂലം ആരും പരാതി നല്‍കുവാന്‍ തയ്യാറായിട്ടില്ല.

ബലാത്സംഗത്തിനിരയായി ഒരു പെണ്‍കുട്ടിയെ മെയ് 31ന് അര്‍ദ്ധരാത്രി ഹോസ്പിറ്റലില്‍ എത്തിച്ചുവെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും പിന്നീട് അത് വാര്‍ത്തയായില്ല. ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന കാര്യത്തിലും ആര്‍ക്കും ഉറപ്പില്ല. പ്രമുഖ മാധ്യമങ്ങളെയെല്ലാം സ്വാധീനിച്ച് വാര്‍ത്ത പൂര്‍ണമായും മുക്കികളഞ്ഞിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

Share.

4 Comments

  1. കണ്ടില്ല അതുകൊണ്ടു ചോദിച്ചത. ഹോസ്പിറ്റലിന്റെ പേരു പറയാൻ വരെ ദൈര്യമില്ലാത്ത ചാനലോ .. ഈ ചാനലിനു വേണ്ടിയാണോ ഞങ്ങളെ പോലുള്ളവർ കാത്തു നിൽക്കുന്നത് എന്ന് ഓർക്കുമ്പോൾ….. ലജ്ജ തോന്നുന്നു.

  2. ഈ ചാനലിനേയും സ്വാധീനിച്ചിട്ടുണ്ടോ ! ആശുപത്രിയുടെ പേര് ഈ ചാനലിന്റെ വാർത്തയിലും കണ്ടില്ല അതുകൊണ്ടു ചോദിച്ചതാ…

  3. ഈ ചാനലിനേയും സ്വാധീനിച്ചിട്ടുണ്ടോ ! ആശുപത്രിയുടെ പേര് ഈ ചാനലിന്റെ വാർത്തയിലും കണ്ടില്ല അതുകൊണ്ടു ചോദിച്ചതാ..ഹോസ്പിറ്റലിന്റെ പേരു പറയാൻ വരെ ദൈര്യമില്ലാത്ത ചാനലോ .. ഈ ചാനലിനു വേണ്ടിയാണോ ഞങ്ങളെ പോലുള്ളവർ കാത്തു നിൽക്കുന്നത് എന്ന് ഓർക്കുമ്പോൾ….. ലജ്ജ തോന്നുന്നു.

    • വിജിഷ്- ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടറിവുകള്‍ മാത്രം-തെളിവുകള്‍ ഉള്‍പ്പെടെ ആര് സമീപിച്ചാലും ആശുപത്രിയുടെ പേരുള്‍പ്പെടെ വാര്‍ത്ത നല്‍കും- തെളിവുകള്‍ താങ്കള്‍ക്കും നല്‍കാം

Leave A Reply

Powered by Lee Info Solutions